മസ്തിഷ്കജ്വരം: ബിഹാറിൽ ബാലമരണം 93 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

മസ്തിഷ്കജ്വരം: ബിഹാറിൽ ബാലമരണം 93 ആയി

മുസഫർപുർ: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ച 20 കുട്ടികൾകൂടി ഞായറാഴ്ചരാവിലെ മരിച്ചു. ഇതോടെ ഈ മാസം മസ്തിഷ്കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഞായറാഴ്ച മുസാഫർപുർ സന്ദർശിച്ചു.ബാലമരണങ്ങളിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചകുട്ടികളുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുസഫർപുർ ജില്ലാ അധികാരികളിറക്കിയ പത്രക്കുറിപ്പനുസരിച്ച് കെജ്‌രിവാൾ ആശുപത്രിയിലും സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി (എസ്.കെ.എം.സി.എച്ച്.) ഞായറാഴ്ച വരെ 93 കുട്ടികളാണ് മരിച്ചത്. ഇവരിൽ ഭൂരിപക്ഷവും പത്തുവയസ്സിൽതാഴെയുള്ളവരാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമാണ് ഭൂരിഭാഗം കുട്ടികളുടെയും മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂൺ ഒന്നുമുതൽ 197 കുട്ടികളെയാണ് മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി എസ്.കെ.എം.സി.എച്ച്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗം പേർക്കും ഹൈപ്പോഗ്ലൈസീമിയ എന്ന രോഗാവസ്ഥയാണെന്നാണു കണ്ടെത്തിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2IkQULK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages