മസ്തിഷ്കജ്വരം ബാധിച്ച് മുസാഫർപുരിൽ 73 കുട്ടികൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 15, 2019

മസ്തിഷ്കജ്വരം ബാധിച്ച് മുസാഫർപുരിൽ 73 കുട്ടികൾ മരിച്ചു

പട്‌ന/മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ തീവ്ര മസ്തിഷ്കജ്വരം പിടിപെട്ട് രണ്ടാഴ്ചയ്ക്കിടെ 73 കുട്ടികൾ മരിച്ചു. രണ്ടുദിവസത്തിനിടയിൽ മാത്രം 25 പേരാണു മരിച്ചത്. തുടർച്ചയായി മുസാഫർപുരിൽതന്നെ ഇത്തരം കൂട്ടശിശുമരണം ഉണ്ടായിട്ടും യഥാർഥകാരണം കണ്ടെത്താൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.മരണനിരക്കു വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ഞായറാഴ്ച മുസാഫർപുരിലെത്തി സ്ഥിതി വിലയിരുത്തും. രക്തത്തിൽ ഗ്ളൂക്കോസിന്റെ അളവു കുറഞ്ഞാണ് (ഹൈപ്പോഗ്ളൈസീമിയ) പെട്ടെന്നു മരണം സംഭവിക്കുന്നത്. എന്നാൽ, എന്താണു മസ്തികജ്വരത്തിലേക്കു നയിക്കുന്ന ഘടകമെന്നു കണ്ടെത്താനായിട്ടില്ല. ലിച്ചിപ്പഴമാണു കാരണമെന്ന് സംശയം പരക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.മുസാഫർപുരിലെ ഗവ. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും കൃഷ്ണദേവി ദേവിപ്രസാദ് കെജ്‌‌രിവാൾ ആശുപത്രിയിലുമാണ് കൂട്ടമരണമുണ്ടായത്. രണ്ടിടത്തുമായി 134 കുട്ടികളാണ് ചികിത്സയിലുള്ളത്. ഡോക്ടർമാർ സാധ്യമായ ചികിത്സ നൽകുന്നുണ്ടെന്നും മരുന്നിനും സൗകര്യങ്ങൾക്കും കുറവില്ലെന്നും ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. പട്ന എയിംസ് ആശുപത്രിയിൽനിന്ന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിദഗ്ധസംഘത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2MPDf3G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages