വിപണയില്‍ കിട്ടാത്ത ആയുധങ്ങള്‍; സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങള്‍; തീ പടര്‍ന്നതോടെ സൗമ്യയെ പ്രതി കെട്ടിപ്പിടിച്ചു; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 15, 2019

വിപണയില്‍ കിട്ടാത്ത ആയുധങ്ങള്‍; സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങള്‍; തീ പടര്‍ന്നതോടെ സൗമ്യയെ പ്രതി കെട്ടിപ്പിടിച്ചു; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ

മാവേലിക്കരയില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ പോലീസുകാരന്‍ തന്നെ കൊലപ്പെടുത്തിയതില്‍ ഞെട്ടിയിരിക്കുകായണ് കേരളം. വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിപിഒ ആയ സൗമ്യയെ ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അജാസാണ് വെട്ടിയും പെട്രോളൊഴിച്ച് തീവെച്ചും കൊലപ്പെടുത്തിയത്. തൃശ്ശൂര്‍ പോലീസ് ക്യാമ്പില്‍ സൗമ്യയുടെ ഇന്‍സ്ട്രക്ടറായിരുന്നു അജാസ്. ഈ സമയം ഉണ്ടായ സൗഹൃദത്തില്‍ പിന്നീടുണ്ടായ വിള്ളലാണ് സൗമ്യയുടെ ക്രൂര കൊലപാതകത്തിന് അജാസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

വിപണിയില്‍ കിട്ടാത്ത പ്രത്യേകം പണിയിച്ച ആയുധങ്ങളുമായാണ് അജാസ് കൊലപാതകത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് വിവരം. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയില്‍ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാള്‍ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂര്‍ച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം അജാസ് എറണാകുളത്തുനിന്നാണു വാള്‍ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളില്‍ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു.

കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. ഈ ദിവസങ്ങള്‍ സൗമ്യയെ അജാസ് നിരീക്ഷിച്ച് വരികയായിരുന്നെന്നാണ് പോലീസ് നിഗമനം. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയെ ആസൂത്രിതവും വളരെ ക്രൂരവുമായാണ് അജാസ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പി.എസ്.സി പരീക്ഷ എഴുതിയ ശേഷം വീട്ടിലെത്തി പിന്നീട് സ്‌കൂട്ടറില്‍ പുറത്തേക്ക് പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ അജാസ് ഇടിച്ചുവീഴ്ത്തി. ഒടി രക്ഷപ്പെടാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് വടിവാളുപയോഗിച്ച് വെട്ടി വീഴ്ത്തി. പിന്നീട് കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് സൗമ്യയെ കത്തിക്കുകയായിരുന്നു.

ഒരു കത്തിയും ചെറിയ വാളും പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. പെട്രോളൊഴിച്ച് കത്തിച്ച് തീ പടര്‍ന്നതോടെ സൗമ്യയെ പ്രതി കെട്ടിപ്പിടിച്ചു. ഇങ്ങനെയാണ് പ്രതിക്ക് പൊള്ളലേറ്റത്. അജാസിന്റെ വസ്ത്രം കത്തി നശിച്ചു. ശരീരമാസകലം 50 ശതമാനം പൊള്ളലേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ സൗമ്യ മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലേക്ക് മാറ്റി.

വള്ളികുന്നം തെക്കേമുറിയില്‍ സജീവിന്റെ ഭാര്യയാണ് സൗമ്യ. വട്ടയ്ക്കാട് സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ക്യാംപിലെ ഡ്യൂട്ടി കഴിഞ്ഞാണ് സൗമ്യ ഇന്ന് വീട്ടിലേക്ക് വന്നത്. കൊച്ചി വാഴക്കാല സ്വദേശിയായ പ്രതി സൗമ്യയെ കാത്ത് വഴിയില്‍ കാത്തുനിന്നാണ് കൊലപ്പെടുത്തിയത്. സൗഹൃദബന്ധത്തിലെ ഉലച്ചിലാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.



from mangalam.com http://bit.ly/2MPTyx8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages