തൃശ്ശൂർ: റെയിൽവേയിലെ സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാൻ പെൺകുട്ടികളുടെ പ്രവാഹം. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ തസ്തികകളിലേക്ക് അപേക്ഷിച്ചവരിൽ 4.75 ലക്ഷം പേർ പെൺകുട്ടികളാണ്. ഇവരിൽ 22,799 പേർ കേരളത്തിൽനിന്നും. ഏറ്റവും കൂടുതൽ പെൺകുട്ടികൾ അപേക്ഷിച്ചത് ബിഹാറിൽനിന്ന് 72,817 പേർ. മൊത്തം അപേക്ഷകരിൽ 42.82 ലക്ഷം ആൺകുട്ടികളും 98 ട്രാൻസ്ജെൻഡേഴ്സുമുണ്ട്. ഇതാദ്യമായാണ് റെയിൽവേയിൽ ട്രാൻസ്ജെൻഡേഴ്സിനെ ജോലിക്ക് പരിഗണിക്കുന്നത്. ഏറ്റവുമധികം പെൺകുട്ടികൾ അപേക്ഷിക്കുന്നതും ഇത്തവണയാണ്. ബിഹാർ കഴിഞ്ഞാൽ ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ അപേക്ഷിച്ചത്. ഇവയ്ക്കുപിന്നിലാണ് കേരളത്തിന്റെ സ്ഥാനം. ലക്ഷദ്വീപിൽനിന്ന് ഒരു പെൺകുട്ടി മാത്രമാണ് അപേക്ഷിച്ചത്. മിസോറമിൽനിന്ന് നാലു പേരും. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഫിറ്റേഴ്സ്, വെൽഡേഴ്സ്, മെഷീനിസ്റ്റ് തുടങ്ങിയ 64,371 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാധാരണയായി പുരുഷന്മാർ കൈയടക്കിയ മേഖലകളാണിത്. 27,795 ലോക്കോപൈലറ്റുമാരെയും 36,576 ടെക്നീഷ്യൻമാരെയുമാണ് തിരഞ്ഞെടുക്കുന്നത്. ഇതിനായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ കഴിഞ്ഞു. Content Highlights:4.75 lakhs women applied for railway jobs
from mathrubhumi.latestnews.rssfeed http://bit.ly/2ZhrzYQ
via
IFTTT
No comments:
Post a Comment