തെറ്റുതിരുത്തലിന് പ്ളീനത്തിൽ പോംവഴിതേടി സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

തെറ്റുതിരുത്തലിന് പ്ളീനത്തിൽ പോംവഴിതേടി സി.പി.എം.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോവാൻ സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. ഇതിനായി കൊൽക്കത്ത പ്ളീനം നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കാനും ധാരണയായി. ബഹുജനാടിത്തറ ശക്തിപ്പെടുത്താൻ സംഘടനയിൽ അടിമുടി മാറ്റങ്ങളാണ് 2015-ൽ കൊൽക്കത്തയിൽനടന്ന പ്ളീനം നിർദേശിച്ചത്. ശബരിമല വിഷയത്തിൽ അകന്നുപോയ വിശ്വാസികളെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നാണ് അപ്രതീക്ഷിതമായ തകർച്ചനേരിട്ട കേരള ഘടകത്തിനുള്ള നിർദേശം. ദേശീയതലത്തിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാനുള്ള അടവുനയത്തിനെതിരേ യോഗത്തിൽ രൂക്ഷവിമർശം ഉയർന്നു. എന്നാലത് കേന്ദ്രകമ്മിറ്റി അംഗീകരിച്ച് പാർട്ടി കോൺഗ്രസ് തീരുമാനിച്ച വിഷയമായതിനാൽ മറ്റുചർച്ചകളിലേക്ക് കടന്നില്ലെന്നാണ് അറിയുന്നത്. സംഘടനയെ ശക്തിപ്പെടുത്താനുള്ള കൊൽക്കത്ത പ്ലീനം തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പായെന്നും ഇല്ലെന്നും സംസ്ഥാന ഘടകങ്ങൾ മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ നിർദേശം. അതിനുശേഷം തിരുത്തൽ നടപടികൾക്കായി വിപുലീകരിച്ച കേന്ദ്രകമ്മിറ്റിയോ വീണ്ടുമൊരു പ്ലീനം തന്നെയോ വിളിച്ചുചേർക്കാനാണ് ധാരണ. പാർട്ടിയുടെ മണ്ണ് വീണ്ടെടുക്കാൻ പ്ളീനത്തിന്റെ നിർദേശങ്ങളിൽനിന്ന് പതിനൊന്നിന കർമപരിപാടിക്കും കേന്ദ്രകമ്മിറ്റി രൂപംനൽകി. കേരളത്തിൽ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വോട്ടുകൾ വൻതോതിൽ ചോർന്നുപോയെന്നാണ് തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്ത കേന്ദ്രകമ്മിറ്റി വിലയിരുത്തൽ. അതേസമയം, വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് തള്ളിപ്പറയാനാവില്ല. എങ്കിലും സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വാസികളുടെ പിന്തുണ വീണ്ടെടുക്കാൻ സംസ്ഥാനഘടകം സജ്ജമാകണം. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽത്തന്നെ മാറ്റം പ്രതിഫലിക്കുന്നതരത്തിൽ അതിനുള്ള നടപടികളുണ്ടാവണമെന്നും കേന്ദ്രകമ്മിറ്റി നിർദേശിച്ചു. സംഘടന ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനും 2015-ൽ കൊൽക്കത്ത പ്ലീനം അംഗീകരിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചപറ്റിയതായാണ് തിരഞ്ഞെടുപ്പ് അവലോകനത്തിൽ കേന്ദ്രകമ്മിറ്റിയുടെ വിമർശനം. തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിരാശരാവാതെ ബഹുജനാടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ഇതിനായി ബൂത്തുതലംമുതൽ മുകൾത്തട്ടുവരെ സൂക്ഷ്മവും സ്വയംവിമർശനപരവുമായ തിരഞ്ഞെടുപ്പ് അവലോകനം നടത്തണം. പാർട്ടി അടിത്തറ ശക്തമാക്കുക, വർഗ ബഹുജന സഘടനകളെ ശാക്തീകരിച്ച് ബഹുജനപ്രക്ഷോഭങ്ങൾ ഏറ്റെടുക്കുക, ഇടത് ഐക്യം ശക്തിപ്പെടുത്തുക, ബി.ജെ.പി.ക്കെതിരേ മതേതരകൂട്ടായ്മ സംഘടിപ്പിക്കുക തുടങ്ങിയവയാണ് നിർദേശിച്ചിട്ടുള്ള കർമപരിപാടികൾ. പാർട്ടി പരിപാടിയിൽ ഊന്നിയുള്ള പ്രവർത്തനമില്ലാത്തതാണ് പരാജയത്തിനു കാരണമെന്ന് സ്ഥാപക നേതാവുകൂടിയായ വി.എസ്. അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിക്ക് നൽകിയ കത്തിൽ വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ കത്ത് സി.സി. അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഇത്തരം ഗൗരവപ്പെട്ട വിമർശനവും ഇടപെടലുകളും ഉയർന്ന പശ്ചാത്തലത്തിലാണ് കൊൽക്കത്ത പ്ളീനം മാർഗരേഖ അടിയന്തരമായി പൊടിതട്ടിയെടുത്ത് നടപ്പാക്കാനുള്ള തീരുമാനം. content highlights:cpim plenum


from mathrubhumi.latestnews.rssfeed http://bit.ly/2F0EF4V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages