കൊച്ചി: കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന് ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശിച്ചു. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് മകൻ തുക മാറ്റിയെന്നും കാർ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണിത്. ഹൈക്കോടതിയിലെ ബദൽ തർക്കപരിഹാരകേന്ദ്രത്തിൽ നടന്ന അനുരഞ്ജനത്തിലാണ് തീരുമാനമായത്. ഒത്തുതീർപ്പ് വിവരം ഉച്ചയ്ക്ക് ഹർജി പരിഗണിച്ചപ്പോൾ കക്ഷികൾ കോടതിയെ അറിയിച്ചു. കോടതിനിർദേശപ്രകാരമാണ് തിങ്കളാഴ്ച രാവിലെ കക്ഷികളെ അനുരഞ്ജനത്തിന് അയച്ചത്. ഹർജിക്കാരിയുടെ പേരിലുള്ള കാർ വിറ്റെന്ന ആക്ഷേപം ഉചിതമായ വേദിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. Content Highlights:kandararu mohanaru and mother case-highcourt
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/kandararu-mohanaru-and-mother-case-highcourt-1.3880740
via
IFTTT
No comments:
Post a Comment