തിരുവനന്തപുരം: അവശ്യസാധനപ്പട്ടികയിൽ കുപ്പിവെള്ളത്തെയും ഉൾപ്പെടുത്തി ലിറ്ററിന് 11 രൂപയ്ക്ക് വിൽക്കാൻ ഉത്തരവിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. റേഷൻകടകൾ വഴിയും ഇതേനിരക്കിൽ കുപ്പിവെള്ളം വിതരണംചെയ്യുമെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉപഭോക്തൃകാര്യവകുപ്പ് തയ്യാറാക്കി നിയമവകുപ്പിനു കൈമാറി. നിലവിൽ 11 രൂപ നിരക്കിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കുപ്പിവെള്ളം വിതരണം നടത്തുന്നുണ്ട്. ഇതാണ് 14,430 റേഷൻകടകളിലേക്കും വ്യാപിപ്പിക്കുന്നത്. റേഷൻകട വഴി ശബരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയതായും മന്ത്രി നിയമസഭയെ അറിയിച്ചു. Content Highlights:mineral water price
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/mineral-water-price-1.3880448
via
IFTTT
No comments:
Post a Comment