മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 98 പോയന്റ് നേട്ടത്തിൽ 39079ലും നിഫ്റ്റി 22 പോയന്റ് ഉയർന്ന് 11747ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 318 ഓഹരികൾ നേട്ടത്തിലും 187 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, ഒഎൻജിസി, പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up nearly 100 pts
from mathrubhumi.latestnews.rssfeed http://bit.ly/2Wn2gmX
via
IFTTT
No comments:
Post a Comment