ആ കാല്‍പാടുകള്‍ യതിയുടേതല്ല, കരടിയുടേത്- ഇന്ത്യന്‍ സൈന്യത്തിന്റെ വാദം തള്ളി നേപ്പാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

ആ കാല്‍പാടുകള്‍ യതിയുടേതല്ല, കരടിയുടേത്- ഇന്ത്യന്‍ സൈന്യത്തിന്റെ വാദം തള്ളി നേപ്പാള്‍

ന്യൂഡൽഹി: കഥകളിൽ മാത്രം കേട്ടുപരിചയിച്ച, അജ്ഞാത മഞ്ഞുമനുഷ്യനായയതിയുടെ കാൽപാടുകൾഹിമാലയത്തിലെ ബേസ് ക്യാമ്പിനു സമീപംകണ്ടെത്തിയെന്ന ഇന്ത്യൻ കരസേനയുടെ വാദത്തിനെതിരെ നേപ്പാൾ. മേഖലയിൽ ഇത്തരം കാൽപാടുകൾ കാണുക പതിവാണെന്നും അവ കരടിയുടേതാണെന്നും നേപ്പാൾ സേനയിലെ ഓഫീസറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. "ഇന്ത്യൻ പട്ടാളത്തിന്റെ ഒരു സംഘമാണ് കാൽപാടുകൾ കണ്ടത്. ഞങ്ങളുടെ ഒരുസംഘവും അവർക്കൊപ്പമുണ്ടായിരുന്നു. വസ്തുത എന്താണെന്ന് മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ പ്രദേശവാസികളും ചുമട്ടുകാരും പറഞ്ഞത് മേഖലയിൽ സാധാരണയായി കാണപ്പെടുന്ന കാട്ടുകരടിയുടെ കാൽപാടുകളാണ് ഇവയെന്നാണ്"- നേപ്പാൾ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ബിഗ്യാൻ ദേവ് പാണ്ഡെ പറഞ്ഞു. കരസേനയുടെ പർവതാരോഹക സംഘമാണ് യതിയുടെ കാൽപ്പാട്കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്. ഇക്കാര്യം ചിത്രസഹിതം ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഏപ്രിൽ ഒമ്പതിന് മക്കാളു ബേസ് ക്യാമ്പിനു സമീപം യതിയുടെ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാൽപാടുകൾ കണ്ടെത്തിയെന്നായിരുന്നു കരസേന ട്വീറ്റിൽ പറഞ്ഞിരുന്നത്. content highlights:nepal dismisses indian army claim of yeti footprint


from mathrubhumi.latestnews.rssfeed http://bit.ly/2GYGSPR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages