കോഴിക്കോട്:മാങ്കാവിനടുത്ത് ഒഡീഷസ്വദേശിനിയെയും 3 വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷകൊർത്ത സ്വദേശിനിയായ രൂപാലി ജന(22) മകൾ ആരാധ്യ(3) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനിൽ കുമാർ ദാസ് ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ വീട് ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഭാര്യയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചവൈകുന്നേരമാണ് സംഭവം. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണ് രൂപാലി. ഒരുമാസം മുമ്പാണ് കുടുംബം മാങ്കാവ് സാമൂതിരി കോവിലകത്തിനടുത്ത്വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്.കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Content Highlight: Odisha women and 3 year old child found dead in Kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2LhFImw
via
IFTTT
No comments:
Post a Comment