പിഎം മോദി മേയ് 24ന് റിലീസ് ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

പിഎം മോദി മേയ് 24ന് റിലീസ് ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയായ പിഎം നരേന്ദ്ര മോദി മേയ് 24ന് റിലീസ് ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തുകയെന്ന് ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിങ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുംവരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു കമ്മീഷന്റെ നിലപാട്. തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി വിഷയത്തിൽ ഇടപടാൻ തയ്യാറായില്ല. ആദ്യം ഏപ്രിൽ അഞ്ചിന് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചിത്രം റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുകയായിരുന്നു. Content Highlights:PM Narendra Modi, Biopic Release on May 24, Lok Sabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2VEJryn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages