ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിന്റെ സൃഷ്ടി; മാമ്പഴം മാത്രമല്ല എല്ലാ പഴങ്ങളും ഇഷ്ടം- രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിന്റെ സൃഷ്ടി; മാമ്പഴം മാത്രമല്ല എല്ലാ പഴങ്ങളും ഇഷ്ടം- രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഇഷ്ടാനിഷ്ടങ്ങൾ മനസ്സിന്റെ നിർമിതി മാത്രമാണെന്ന് രാഹുൽ ഗാന്ധി. ഒരാൾക്ക് മാമ്പഴംഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോചെയ്യാം. ഒന്നിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടും തീരുമാനിക്കുന്നത്മനസ്സാണ്. ജനങ്ങളോടുള്ള സമീപനത്തിലും ഇത്തരത്തിലുള്ള ഇഷ്ടാനിഷ്ടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ തത്വചിന്താപരമായ പരാമർശങ്ങൾ. പ്രധാനമന്ത്രി മോദി മാമ്പഴം ഇഷ്ടപ്പെടുന്നു. ഒരാൾക്ക് മാമ്പഴത്തെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം. യഥാർഥത്തിൽ ഒരാളുടെ മനസ്സാണ് ഇഷ്ടാനിഷ്ടങ്ങളെ സൃഷ്ടിക്കുന്നത്. ഇതേ യുക്തിതന്നെയാണ് ജനങ്ങളും ജനനേതാക്കളും തമ്മിലുള്ള ബന്ധത്തിലും നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് പാവപ്പെട്ട ജനങ്ങളെ ഇഷ്ടപ്പെടാം, അവരെ വെറുക്കുകയും ചെയ്യാം- രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാത്തരം പഴങ്ങളും താൻ ഇഷ്ടപ്പെടുന്നു. മാമ്പഴവും, വാഴപ്പഴവും ഇഷ്ടമാണ്. കാരറ്റ് ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതും ഇഷ്ടമാണ്. ഞാൻ വിപാസന ചെയ്യാറുണ്ട്. മനസ്സിനെ പരിശീലിപ്പിച്ചാൽ ഇഷ്ടമില്ലാത്ത ഒരാളെയും ക്രമേണ സ്നേഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടപ്പെട്ട പഴം ഏതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ പുറത്തുവന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാവില്ലെന്ന് പലരും പറയുന്നു. എന്താണ് മോദിയുടെ ശക്തിയെന്ന് അവരോട് ഞാൻ ചോദിച്ചു. മോദിയുടെ ശക്തി അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണെന്ന് അവർ പറയുന്നു. ഞാൻ ആ പ്രതിച്ഛായയെ തകർക്കാൻ പോകുകയാണ്. റഫാൽ അഴിമതിയ്ക്കു പിന്നിലെ യാഥാർഥ്യം പൂർണമായും പുറത്തുവരുന്നതു വരെ ആ നിലയ്ക്കു തന്നെ മുന്നോട്ടുപോകുകയും ചെയ്യും- രാഹുൽ ഗാന്ധി പറഞ്ഞു. Content Highlights:Narendra Modi, mangoes, Rahul Gandhi interview, lok sabha election 2019, congress


from mathrubhumi.latestnews.rssfeed http://bit.ly/2DLQIm9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages