സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം: കേരളത്തിന് 13 ദേശീയ റാങ്കുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം: കേരളത്തിന് 13 ദേശീയ റാങ്കുകൾ

തിരുവനന്തപുരം:സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയിൽ മികച്ചവിജയംനേടി സംസ്ഥാനത്തെ വിദ്യാർഥികൾ. ദേശീയതലത്തിലെ ആദ്യത്തെ ആറു റാങ്കുകളിൽ 13 എണ്ണം തിരുവനന്തപുരം മേഖലയിൽനിന്നുള്ളവർക്കാണ്. സംസ്ഥാനതലത്തിൽ ആദ്യ മൂന്നുറാങ്ക് നേടിയവർ ദേശീയതലത്തിൽ നാല്, അഞ്ച്, ആറ്റാങ്കുകളാണുള്ളത്. തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളിലെ എ. മാളവികയും കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ വർഷ വിജയും (കൊമേഴ്സ്) 500-ൽ 496 മാർക്ക് നേടി സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. തിരുവനന്തപുരം മുക്കോലയ്ക്കൽ സെയ്ന്റ് തോമസ് സെൻട്രൽ സ്കൂളിലെ ബി.ആർ. നീരജ് (ഹ്യുമാനിറ്റീസ്), ആലപ്പുഴ പൂന്തോപ്പ് സെയ്ന്റ് മേരീസ് റെസിഡൻഷ്യൽ സെൻട്രൽ സ്കൂളിലെ എസ്. മാനവ് (സയൻസ്), എറണാകുളം അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ സൂസൻ മരിയ മാത്യു (ഹ്യുമാനിറ്റീസ്), തൃശ്ശൂർ തിരുവമ്പാടി ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളിലെ അന്നു ജോൺസൺ (ഹ്യുമാനിറ്റീസ്), പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ എസ്. അഞ്ജന (ഹ്യുമാനിറ്റീസ്) എന്നിവർ 495 മാർക്കുനേടി രണ്ടാംറാങ്ക് സ്വന്തമാക്കി. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എം. വൈഷ്ണവി (സയൻസ്), കൊച്ചി വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂളിലെ അൻവി സൂസൻ സാബു (കൊമേഴ്സ്), കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ ആർ. ദർശന (ഹ്യുമാനിറ്റീസ്), തൃശ്ശൂർ ഇരവിമംഗലം ബി.വി.ബി. വിദ്യാമന്ദിറിലെ ആർ. വിനീത് (സയൻസ് -ബയോ ലാംഗ്വേജ്), കോഴിക്കോട് സ്പ്രിങ് വാലി സ്കൂളിലെ അനുസ്മിത ബിശ്വാസ്, കണ്ണൂർ മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠത്തിലെ കെ.വി. ഹൃദിക എന്നിവർ 494 മാർക്കുമായി സംസ്ഥാനതലത്തിൽ മൂന്നാമതെത്തി. Content Highlights:CBSE 12th Results: 13 rank holders from Kerala


from mathrubhumi.latestnews.rssfeed http://bit.ly/2LhIvfu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages