മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സ് 380 പോയന്റ് താഴ്ന്ന് 38582ലും നിഫ്റ്റി 111 പോയന്റ് നഷ്ടത്തിൽ 11600ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 515 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1013 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഐടി, ഇൻഫ്ര, ബാങ്ക്, വാഹനം, ഫാർമ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, റിലയൻസ്, ടൈറ്റൻ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഇൻഫോസിസ്, ഇന്ത്യബുൾസ് ഹൗസിങ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Sensex falls 380 pts
from mathrubhumi.latestnews.rssfeed http://bit.ly/2J2irTQ
via
IFTTT
No comments:
Post a Comment