ഐഎസ്സുമായി ബന്ധം മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

ഐഎസ്സുമായി ബന്ധം മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു

കൊച്ചി: ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു. രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേർത്തത്. ഐഎസ്സിന്റെ പ്രവർത്തനം രാജ്യത്ത് ശക്തിപ്പെടുത്താനായി മൂന്നുപേരുംപ്രവർത്തിച്ചെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളത്തിൽ ഐഎസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകൾ ഇവർ നടത്തിയിട്ടുണ്ടെന്നുംഎൻഐഎ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയാസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട്നിർണ്ണായകമായ മൊഴികളും ലഭിച്ചു. തുടർന്നാണ്റിയാസിന്റെ സഹായികളെ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുകയാണ് എൻഐഎ. content highlights:IS Link three malayalees involvement, NIA


from mathrubhumi.latestnews.rssfeed http://bit.ly/2ZXDpbz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages