കണ്ണൂർ: ജനാധിപത്യത്തിന്റെ ഭൂത, വർത്തമാനങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന പുസ്തകങ്ങൾ അനിവാര്യമാണെന്നും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണൻ എഴുതിയ 'ജനാധിപത്യകേരളം' എന്ന പുസ്തകം കിയാൽ എം.ഡി. വി.തുളസീദാസിന് നൽകി പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പിന്റെ ചരിത്രം വസ്തുതാപരമായി പ്രകാശിതമാകണം. അത് ചരിത്രവിദ്യാർഥികൾക്കും സാധാരണക്കാർക്കും പ്രയോജനപ്പെടും. ഇനിയും അറിയേണ്ട ഒരുപാട് വസ്തുതകൾ ഈ മേഖലയിലുണ്ട്. അവയെല്ലാം പുസ്തകമാകണം -അദ്ദേഹം പറഞ്ഞു. കണ്ണൂർ ടൗൺ സ്ക്വയറിൽ മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ 'മാതൃഭൂമി' ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജർ ജഗദീഷ് ജി., കെ. ബാലകൃഷ്ണൻ, ഡെപ്യൂട്ടി മാനേജർ (സർക്കുലേഷൻ) പി.എ.ഷിനുകുമാർ എന്നിവർ സംസാരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കഥയും കാര്യവും എന്ന പേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച പരമ്പരയുടെ വിപുലീകൃതരൂപമാണ് 'ജനാധിപത്യകേരളം'. Content Highlights:Democratic Kerala book released
from mathrubhumi.latestnews.rssfeed http://bit.ly/2ViRXE6
via
IFTTT
No comments:
Post a Comment