ന്യൂഡൽഹി:ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഒഡീഷാ തീരം തൊട്ടു. മണിക്കൂറിൽ 170 കിലോമീറ്റർ മുതൽ 180 കിലോമീറ്റർ വരെ വേഗത്തിലാകും ചുഴലിക്കാറ്റ് വീശുക. കാറ്റിന്റെ വേഗത ഇരുന്നൂറ് കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ഇത് അതിശക്തമായ മഴയ്ക്കും സമുദ്രക്ഷോഭത്തിനും കാരണമാകും. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാൽപുർ, ഹാൽദിയ, ഫ്രാസർഗഞ്ച്, കൊൽക്കത്ത എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാർഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.ഒഡീഷയിൽ 10 ലക്ഷത്തിലധികം ആളുകളെയാണ് അപകട സാധ്യത മുന്നിൽ കണ്ട് ഒഴിപ്പിച്ചത്. ഇവരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ശ്രീകാകുളത്ത് എൻ ഡി ആർ എഫ് രക്ഷാപ്രവർത്തനത്തിൽ. Photo: Twitter/NDRF പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാൻ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ശനിയാഴ്ച വൈകിട്ട് ആറുമണി വരെ കൊൽക്കത്ത വിമാനത്താവളം അടച്ചിടും. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റിൽനിന്ന് രക്ഷതേടി ജഗത്സിങ്പുറിലെ അഭയകേന്ദ്രത്തിലെത്തിയവർ. ഫോട്ടോ: എ എൻ ഐ ഒഡിഷയിലെ ഗഞ്ജം, ഗജപതി, ഖുദ്ര, പുരി, ജഗത്സിങ്പുർ, കേന്ദ്രപഡ, ഭദ്രക്, ജാജ്പുർ, ബാലസോർ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്കും പടിഞ്ഞാറും മേദിനിപുർ, തെക്കും വടക്കും 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, ഝാർഗ്രാം, കൊൽക്കത്ത എന്നിവിടങ്ങളെയും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. ശീകാകുളത്ത് കനത്തമഴ പെയ്തു. അതിശക്തമായ കാറ്റാണ് ഇവിടെ വീശുന്നത്. ഫോട്ടോ: എ എൻ ഐ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളിൽ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊൽക്കത്തവിടാൻ ബംഗാൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ബെംഗാൾ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും content highlights:cyclone fani set to hit odisha
from mathrubhumi.latestnews.rssfeed http://bit.ly/2GT3aRz
via
IFTTT
No comments:
Post a Comment