ന്യൂഡൽഹി: ലോക്സഭാ വോട്ടെടുപ്പിൽ അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേൾക്കും. കോൺഗ്രസ്, ടിഡിപി, എൻസിപി, സിപിഎം തുടങ്ങി 21 പ്രതിപക്ഷ കക്ഷികൾ ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതി വാദം കേൾക്കുന്നത്. ലോക്സഭാ മണ്ഡലത്തിലെ ഒരു വോട്ടിങ് യന്ത്രത്തിൽനിന്നുള്ള സ്ലിപ്പുകൾ എണ്ണാനായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്നും കൂടുതൽ സ്ലിപ്പുകൾ എണ്ണണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ചഹർജി പരിഗണിച്ച സുപ്രീം കോടതിഅഞ്ച് മെഷീനുകളിൽനിന്നുള്ള സ്ലിപ്പുകൾ എണ്ണണമെന്ന് ഏപ്രിൽ എട്ടിന്ഉത്തരവിട്ടിരുന്നു. വോട്ടിങ് യന്ത്രങ്ങളിൽ തകരാറുകൾ ഉള്ളതായും അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എങ്കിലും എണ്ണണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പുനഃപരിശോധനാ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. Content Highlights:supreme court, hearing review plea seeking verification of 50% VVPAT slips, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2PIGozU
via
IFTTT
No comments:
Post a Comment