ന്യൂഡൽഹി:എയർ ഇന്ത്യ ജീവനക്കാരോട് താമസസ്ഥലം മാറാൻ സർക്കാർ നിർദേശം.വസന്ത്വിഹാർ കോളനിയിലെ676 ഫ്ളാറ്റുകളിലായിതാമസിക്കുന്ന700 എയർ ഇന്ത്യ ജീവനക്കാരോടാണ് താമസസ്ഥലം മാറാൻ നിർദേശിച്ചിരിക്കുന്നത്. ഓഹരികൾ വിറ്റഴിക്കുന്നതുൾപ്പെടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെഭാഗമാണിതെന്നാണ് വിലയിരുത്തൽ.ഡൽഹിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് വസന്ത് വിഹാർ കോളനി. താമസസ്ഥലം മാറുന്നതിൽ ജീവനക്കാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി പുതിയ താമസസൗകര്യം കണ്ടെത്താൻ കമ്പനി തന്നെ സഹായിക്കും. 5000 രൂപ മുതൽ 25,000 രൂപ വരെ വാടക വരുന്ന വീടുകളാണ് കമ്പനി തേടുന്നത്. ബ്രോക്കർ ചാർജും വീട്ടുസാധനങ്ങൾ മാറ്റുന്നതിനുള്ള കൂലിയും എയർ ഇന്ത്യ നൽകും. ഡൽഹി പോലെയൊരു നഗരത്തിൽ താമസസൗകര്യം കണ്ടെത്താനുള്ള പ്രയാസം മുൻനിർത്തി, ഇതിനായി പ്രത്യേക സമിതിയെ നിയമിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. വീട്ടുടമകളുമായി കരാറിലേർപെടുന്നതിനും എത്രവും വേഗം താമസസൗകര്യം കണ്ടെത്തുന്നതിനും ജീവനക്കാർക്കു വേണ്ടി പ്രവർത്തിക്കുകയാണ് സമിതിയുടെ ചുമതല. എന്നാൽ വീടിന് വാടകയോ ലൈസൻസ് ഫീസോ സമിതി നൽകില്ലെന്ന് കമ്പനി അറിയിച്ചു. എയർ ഇന്ത്യയ്ക്ക് നിലവിൽ 55,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കമ്പനി ഓഹരികൾ വിറ്റഴിച്ചും നിക്ഷേപകരെ കണ്ടെത്തിയും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ. കേന്ദ്രസർക്കാരും കമ്പനിയെ സഹായിക്കാൻ പദ്ധതികൾ തേടുന്നുണ്ട്. Content Highlights: Air India Asks Staff to Vacate Posh South Delhi Flats
from mathrubhumi.latestnews.rssfeed http://bit.ly/2VFrf7P
via
IFTTT
No comments:
Post a Comment