ഐഎസ് ബന്ധം: റിയാസിന്‍റെ സഹായികള്‍ക്കായി എന്‍.ഐ.എ അന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

ഐഎസ് ബന്ധം: റിയാസിന്‍റെ സഹായികള്‍ക്കായി എന്‍.ഐ.എ അന്വേഷണം

കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് സൂചന ലഭിച്ച സാഹചര്യത്തിൽ ഐഎസ് ബന്ധമുള്ള മലയാളികളെക്കുറിച്ചുള്ള എൻഐഎ അന്വേഷണം വ്യാപകമാക്കുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായറിയാസ് അബൂബക്കറിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിനെ തുടർന്ന് തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ റിയാസിന്റെ സഹായികൾക്കായുള്ള എൻ.ഐ.എ അന്വേഷണം പുരോഗമിക്കുകയാണ്. റിയാസുമായി ഫെയ്സ്ബുക്ക് ചാറ്റ് നടത്തിയവരിലേയ്ക്കും അന്വേഷണം നീളുന്നതായാണ് റിപ്പോർട്ട്. റിയാസ് ഫെയ്സ്ബുക്ക് വഴി ചാറ്റ് ചെയ്തിട്ടുള്ള മലയാളികൾ അടക്കമുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഐഎസ് ബന്ധത്തിന്റെ പേരിൽ കാസർകോട്നിന്ന് കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്തുവരികയാണ്. ഇവരിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റിയാസിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ യോഗം ചേർന്നിരുന്നതായും എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. Content Highlights:ISIS, NIA investigation, sri lanka blast


from mathrubhumi.latestnews.rssfeed http://bit.ly/2ZSGSrR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages