സി.പി.എം. പ്രവർത്തകനെ അക്രമിച്ച സംഭവം: എസ്.എഫ്.ഐ. നേതാവ് അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

സി.പി.എം. പ്രവർത്തകനെ അക്രമിച്ച സംഭവം: എസ്.എഫ്.ഐ. നേതാവ് അറസ്റ്റിൽ

വടകര: സി.പി.എം. പ്രവർത്തകനെ അക്രമിച്ച കേസിൽ എസ്.എഫ്.ഐ. ഏരിയാകമ്മിറ്റി അംഗം അറസ്റ്റിൽ. കീഴൽ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയരാജിനെ (22) യാണ് വടകര എസ്.ഐ. കെ.പി. ഷൈൻ കുട്ടോത്തുവെച്ച് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സി.പി.എം. പ്രവർത്തകനായ കീഴൽ കുട്ടോത്ത് വലിയപറമ്പത്ത് ഷാജുവിനെയാണ് (43) മേയ് 21-ന് രാത്രി മാരകായുധങ്ങളുമായി മൂന്നംഗ സംഘം അക്രമിച്ചത്. പാർട്ടിയുടെ പ്രാദേശിക നേതാവ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെകൂടി പിടികിട്ടാനുണ്ട്. ഇവർക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്. നേരത്തെ ഷാജുവിന്റെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് വഴിവെച്ചത്. Content Highlights: CPM leader atatcked, SFI leader arrested


from mathrubhumi.latestnews.rssfeed http://bit.ly/2M9hHhZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages