തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ അറസ്റ്റില്‍. കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടിയിലായത്. ഇയാള്‍ ഡ്യൂട്ടിയിലുള്ള സമയത്താണ് സ്വര്‍ണം നടത്തിയതെന്ന് ഡി.ആര്‍.ഐ വ്യക്തമാക്കി.

ദുബായില്‍ നിന്നും വിമാനത്താവളം വഴി എട്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ കേസില്‍ പ്രധാന കണ്ണി ആറ്റുകാലിലുള്ള സ്വര്‍ണ വ്യാപാരി ഹക്കീം ആണെന്ന് ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു. അന്വേഷണം ഊര്‍ജിതമായതോടെ ഇയാള്‍ ഒളിവിലാണ്.

കഴിഞ്ഞ ദിവസം ഇയാളുടെ വീടുകളില്‍ ഡി.ആര്‍.ഐ റെയ്ഡ് നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴക്കൂട്ടംസ ്വദേശിയായ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണക്കടത്തിനു പിന്നിലെന്ന് ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു.

സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സുനില്‍കുമാര്‍, സുഹൃത്ത് വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി എന്നിവര്‍ പിടിയിലായതോടെയാണ് കള്ളക്കടത്തിനു പിന്നിലുള്ള വന്‍ സംഘത്തെ കുറിച്ച് ഡി.ആര്‍.ഐയ്ക്ക് വിവരം ലഭിച്ചത്.



from mangalam.com http://bit.ly/2HBjxE9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages