ന്യൂനപക്ഷ ഏകീകരണം എന്ന് മാത്രം പറഞ്ഞു പാലക്കാട്ടെ പരാജയം എഴുതി തള്ളാൻ കഴിയില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ മണ്ഡലത്തില്‍ ശക്തമായ ഗൂഡാലോചന നടന്നതായും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ്. എക്സിറ്റ് പോളുകൾ ഉൾപ്പെടെ എൽഡിഎഫിന് വലിയ വിജയം പ്രഖ്യാപിച്ച മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനോട് 11637 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നേതാവിന്റെ പ്രതികരണം തേടിയ ഒരു ചാനലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ജില്ലയിലെ തന്നെ ഒരു വലിയ സ്വാശ്രയ കോളജ് മേധാവിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഇക്കാര്യം പാർട്ടി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുപ്പള്ളശ്ശേരിയിലെ പാർട്ടി ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണെന്നും പറഞ്ഞു. സ്വാശ്രയ കോളജ് മേധാവി വിമര്‍ശിക്കുന്നതിലൂടെ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെയാണ് സിപിഎം നേതാവ് ലക്ഷ്യം വെയ്ക്കുന്നത് എന്നതാണ് സൂചനകള്‍. പി കെ ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണം ഉൾപ്പെടെ കൈകാര്യം ചെയ്ത പാർട്ടി നിലപാടും, ഇതിനെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതകളും പാർട്ടിക്ക് തിരിച്ചടി ആയെന്ന വിലയിരുത്തല്‍ നില നില്‍ക്കുമ്പോഴാണ് പുതിയ ആരോപണം.
സ്വാശ്രയകോളേജ് മേധാവിയും പി കെ ശശിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. സ്വാശ്രയകോളേജ് മേധാവിയെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് പി കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് പാമ്പാടി നെഹ്‌റു കോളെജിലെ എസ്എഫ്‌ഐ യൂണിറ്റും ജിഷ്ണുവിന്റെ അമ്മ മഹിജയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തേ കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ ജിഷ്ണു പ്രണോയ് കേസ് പ്രതിയായ കോളേജ് മേധാവിയെ പരസ്യമായി ന്യായീകരിച്ച് സമരം ചെയ്ത കുടുംബത്തെയും സമരം നയിച്ച എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും അപമാനിച്ചെന്നായിരുന്നു പരാതി.
കഴിഞ്ഞ തവണ എംപി വിരേന്ദ്രകുമാറിനെതിരെ ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ രാജേഷ് വിജയിച്ചിരുന്നു. യുഡിഎഫിന് വലിയ വിജയം പ്രവചിച്ച എക്സിറ്റ്പോളില്‍ പോലും പാലക്കാട് പരാജയപ്പെടുമെന്ന സൂചനയില്ലായിരുന്നു. തനിക്കെതിരേ ന്യൂനപക്ഷങ്ങളുടെ ഏകീകരണം ഉണ്ടായിരുന്നെങ്കിലും അത് ഇത്ര വലുതാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ന്യൂനപക്ഷ ഏകീകരണം എന്ന് മാത്രം പറഞ്ഞു പരാജയം എഴുതി തള്ളാൻ കഴിയില്ലെന്നുമായിരുന്നു രാജേഷിന്റെ പ്രതികരണം. പാലക്കാട്. ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളിൽ രാജേഷ് മുന്നിലെത്തിയെങ്കിലും പട്ടാമ്പി, പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങളിൽ വി കെ ശ്രീകണ്ഠന്റെ ലീഡിനെ മറികടക്കാൻ ആയിരുന്നില്ല.
from mangalam.com http://bit.ly/2YMjqvc
via IFTTT
No comments:
Post a Comment