ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം എൽകെ അദ്വാനി, മുരളീമനോഹർ ജോഷി എന്നീ മുതിർന്ന ബിജെപി നേതാക്കളെപ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഇരു നേതാക്കൾക്കും നന്ദി അറിയിച്ച് സന്ദർശനത്തിന്റെ ചിത്രം മോദി ട്വിറ്ററിൽ പങ്കുവെച്ചു.വെള്ളിയാഴ്ച രാവിലെയാണ് മോദി ഇരുവരേയും സന്ദർശിച്ചത്. Called on respected Advani Ji. The BJP's successes today are possible because greats like him spent decades building the party and providing a fresh ideological narrative to the people. pic.twitter.com/liXK8cfsrI — Narendra Modi (@narendramodi) May 24, 2019 അദ്വാനിയെ പോലുള്ള മുതിർന്ന നേതാക്കളുടെ പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനമാണ് പാർട്ടിയ്ക്ക് ശക്തമായ അടിത്തറ നൽകിയതെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്വാനിയുടെ വസതിയിൽ അമിത് ഷായോടൊപ്പം സന്ദർശനം നടത്തിയതിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.ജനങ്ങൾക്ക്പുതിയ രാഷ്ട്രീയവീക്ഷണം ഉണ്ടാക്കാൻ അദ്വാനിയെ പോലുള്ള നേതാക്കൾക്ക് സാധിച്ചെന്നും മോദി കൂട്ടിച്ചേർത്തു. പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.മുരളീമനോഹർ ജോഷി വിദ്യാഭ്യാസ മേഖലയ്ക്കായി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ജോഷിയുടെ പ്രവർത്തനങ്ങൾ ബിജെപിയെ കൂടുതൽശക്തിപ്പെടുത്തിയെന്നും താനുൾപ്പെടെ നിരവധി നേതാക്കളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും മോദി പറഞ്ഞു. Dr. Murli Manohar Joshi is a scholar and intellectual par excellence. His contribution towards improving Indian education is remarkable. He has always worked to strengthen the BJP and mentor several Karyakartas, including me. Met him this morning and sought his blessings. pic.twitter.com/gppfDt7KiB — Narendra Modi (@narendramodi) May 24, 2019 2014 നേക്കാൾ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ നരേന്ദ്രമോദിയെ അദ്വാനി അഭിനന്ദിച്ചിരുന്നു. തിരഞ്ഞടെുപ്പിനോടനുബന്ധിച്ച് അദ്വാനിയേയും മുരളീ മനോഹർ ജോഷിയേയും മുഖ്യധാരാപ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തിയതിൽ ഇരുവരും അസംതൃപ്തരായിരുന്നു. Content Highlights:Modi visits Advani and Murali Manohar Joshi after mega victory
from mathrubhumi.latestnews.rssfeed http://bit.ly/2W0uhVs
via
IFTTT
No comments:
Post a Comment