തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. കേരളത്തിലെ 75 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് പിന്നിലായെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഭരണകൂടവും മന്ത്രിമാരും പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇടത് എംഎൽഎമാരായ വീണാ ജോർജ്, എ പ്രദീപ് കുമാർ എന്നിവർ അവർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ പിന്നിലായെന്നും അവരും രാജിവെക്കുന്നതാണ് നല്ലതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ സ്ഥാനാർഥി നിർണയത്തിൽ കാലതാമസമുണ്ടായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തനത്തിൽ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയെ രാഷ്ട്രീയ കമ്പോളത്തിൽ വിൽപന ചരക്കാക്കിയിട്ടില്ല. വിശ്വാസികളുടെ സമരത്തിന് പാർട്ടി കലവറയില്ലാത്ത പിന്തുണ നൽകുകയാണ് ചെയ്തിട്ടുള്ളത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ശബരിമലയെന്നത് ആത്മാവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മത ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. അത് നടത്തിയത് ബിജെപിയല്ല കേന്ദ്രത്തിൽ ഒന്നിച്ച് അധികാരം പങ്കിടാൻ സിപിഎം ആഗ്രഹിച്ച കോൺഗ്രസാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതിൽ അർഥമില്ല. കേരളത്തിൽ 19 സീറ്റുകളിലും വോട്ട് വിഹിതത്തിൽ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ദിവസം വിജയാഹ്ലാദ ദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. Content Highlights:Sreedharan Pillai Demand CM Resignation
from mathrubhumi.latestnews.rssfeed http://bit.ly/2YOciOR
via
IFTTT
No comments:
Post a Comment