റിയാദ്: സൗദിയില്‍ ഉംറ കഴിഞ്ഞു വരുന്നതിടെ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഇളയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു .അബ്ദുറസാഖിന്റെ കുടുംബം അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത് .ദമാമിലെ ഒരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് അബ്ദുറസാഖ്.
from mangalam.com http://bit.ly/2YmsJSf
via IFTTT
No comments:
Post a Comment