കുശിനഗർ: ഭീകരവാദികൾക്കെതിരെ നടപടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാൻ സൈന്യത്തിന് ആവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരവാദികളെ കൊലപ്പെടുത്തിയതിനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികൾ സൈന്യത്തിന്റെ മുന്നിൽ നിൽക്കുകയാണ്. ഈ സമയത്ത് അവരെ വെടിവെക്കാൻ നമ്മുടെ ജവാന്മാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്. അക്രമകാരികളെ സൈന്യംവെടിയുതിർക്കുന്നതിനെതിരെ പ്രതിപക്ഷപാർട്ടികൾ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പോടെ പ്രതിപക്ഷം നിലംപരിശാകും.കാരണം ഫലപ്രദവും സത്യസന്ധവുമായ ഒരു സർക്കാരിനെയാകും ജനങ്ങൾ തിരഞ്ഞെടുക്കുകയെന്നും മോദി തിരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞു. Content Highlights:Will Jawans Take Poll Bodys Permission Before Killing Terrorists?" pm modi
from mathrubhumi.latestnews.rssfeed http://bit.ly/2E22U2c
via
IFTTT
No comments:
Post a Comment