ബാലക്കോട്ട് വ്യോമാക്രമണത്തിന് മുമ്പ് മേഘങ്ങളെ നോക്കുന്ന മോദി! റഡാര്‍ തിയറിയില്‍ അടപടലം ട്രോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

ബാലക്കോട്ട് വ്യോമാക്രമണത്തിന് മുമ്പ് മേഘങ്ങളെ നോക്കുന്ന മോദി! റഡാര്‍ തിയറിയില്‍ അടപടലം ട്രോള്‍

ന്യൂഡൽഹി: ബാലക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിൽ സാമൂഹികമാധ്യമങ്ങളിൽ ട്രോൾമഴ. കാലാവസ്ഥ മോശമായിരുന്നതിനാൽ വ്യോമാക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കാൻ ഉദ്യോഗസ്ഥർ ആലോചിച്ചെന്നും എന്നാൽ മേഘങ്ങൾ നിറഞ്ഞ കാലാവസ്ഥയാണ് നല്ലതെന്നും അത് വിമാനങ്ങളെ ശത്രുക്കളുടെ റഡാറിൽനിന്ന് മറയ്ക്കാൻ സഹായിക്കുമെന്നും താനാണ് നിർദേശിച്ചതെന്നും മോദി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശമാണ് സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളായി നിറഞ്ഞിരിക്കുന്നത്. കോൺഗ്രസ് നേതാവായ ദിവ്യ സ്പന്ദന, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയവരും മറ്റുനിരവധി പേരുമാണ് റഡാർ തിയറിയിൽ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്. FYI @narendramodi the radar to detect planes,cloud or no cloud has been there for decades. Even for the stealth ones. If not, other country's planes would be crisscrossing the skies firing away at will 🙄 This is what happens when you're stuck in the past. Get with it Uncle ji. https://t.co/sKYTAmz6jz — Divya Spandana/Ramya (@divyaspandana) May 12, 2019 മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താനുള്ള റഡാർ സംവിധാനം ദശാബ്ദങ്ങൾക്ക് മുമ്പേ ഉണ്ടെന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. താങ്കൾ ഇപ്പോഴും പഴയകാലഘട്ടത്തിൽ നിന്നുപോയതിന്റെ പ്രശ്നമാണിതെന്നും അത് മനസിലാക്കൂ അങ്കിൾ ജി എന്നും ദിവ്യ മോദിയെ പരിഹസിച്ചു. Modis words are truly shameful. Most importantly, because they insult our Air Force as being ignorant and unprofessional. The fact that he is talking about all this is itself anti-national; no patriot would do this. pic.twitter.com/jxfGmdmlx7 — Sitaram Yechury (@SitaramYechury) May 11, 2019 മോദിയുടെ വാക്കുകൾ ലജ്ജാകരമാണെന്നായിരുന്നു സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. പാകിസ്താനി റഡാറുകൾക്ക് മേഘങ്ങളെ മറികടന്ന് വിമാനങ്ങളെ കണ്ടെത്താൻ കഴിയില്ല എന്നത് പുതിയ അറിവാണെന്നും ഭാവിയെ വ്യോമാക്രമണങ്ങൾക്ക് ഈ വിവരം ഉപയോഗപ്പെടുത്താമെന്നുമായിരുന്നു നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പരിഹാസം. Pakistani radar doesn't penetrate clouds. This is an important piece of tactical information that will be critical when planning future air strikes. https://t.co/OBHwEJfGSW — Omar Abdullah (@OmarAbdullah) May 11, 2019 മോദി ഒരു പമ്പര വിഡ്ഢിയാണെന്നും ഇങ്ങനെയാണെങ്കിൽ സൂര്യനിലേക്ക് പേടകം അയക്കണമെങ്കിൽ രാത്രി അയച്ചാൽ മതിയെന്ന് അദ്ദേഹം ഐ.എസ്.ആർ.ഒ.യോട് ആവശ്യപ്പെടുമെന്നായിരുന്നു മറ്റൊരു ട്രോൾ. ചന്ദ്രയാൻ ദൗത്യം പൂർണ്ണചന്ദ്രൻ ദൃശ്യമാകുന്ന ദിവസം മതിയെന്ന് മോദി ഐ.എസ്.ആർ.ഒ.യോട് പറഞ്ഞെന്നും അങ്ങനെയാണെങ്കിൽ പേടകത്തിന് ഇറങ്ങാൻ കൂടുതൽ സ്ഥലം ലഭിക്കുമെന്നും ട്രോളുകളിൽ പറയുന്നു. Narendra Modi is the kind of absolute Idiot who will ask ISRO to send a Spacecraft to Sun during night because it will be Cooler — Joy (@Joydas) May 11, 2019 മറ്റുചിലരാകട്ടെ പുരാണകഥാപാത്രങ്ങളെ കൂട്ടുപിടിച്ചാണ് മോദിക്കെതിരേ ട്രോളുകളുണ്ടാക്കിയത്. രാവണൻ സീതയെ തട്ടിക്കൊണ്ടുപോകാൻ മോദിയുടെ റഡാർ തിയറിയാണ് ഉപയോഗിച്ചതെന്നും അതിനാൽ രാമന്റെ റഡാറിൽനിന്ന് പുഷ്പകവിമാനത്തിന് രക്ഷപ്പെടാൻ കഴിഞ്ഞെന്നും ഈ വിരുതർ പറയുന്നു. "ISRO wasnt ready for the moon mission. The experts had their doubts. I told them to attempt it on the Full Moon Day because then they will have more area to land on. Vidya kasam." - Our scientist PM — Aisi Taisi Democracy (@AisiTaisiDemo) May 12, 2019 Modi ji before Balakot air strike. pic.twitter.com/mTdUxY57HF — Sayantan Ghosh (@sayantansunnyg) May 11, 2019 ബാലക്കോട്ട് വ്യോമക്രമണത്തിന് മുമ്പ് മേഘങ്ങളെ നോക്കുന്ന മോദിയും, മേഘങ്ങൾ നിറഞ്ഞ സമയത്താണ് നീരവ് മോദിയും വിജയ് മല്യയും ഇന്ത്യയിൽനിന്ന് കടന്നതെന്ന ട്രോളുകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. Ravana applying Modi's strategy to abduct Sita in pushpak viman, taking benefit of clouds to escape from Rama's radar.#ModiHaiTohMumkinHai #DeshKeDilMeiModi pic.twitter.com/fP1mJWzE94 — Vishw Vajaria (@VishwVajaria) May 11, 2019 Content Highlights:pm modi statement regarding balakot airstrike and radar; trolls against pm in social media


from mathrubhumi.latestnews.rssfeed http://bit.ly/2WC1pix
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages