വന്‍ ലഹരിവേട്ട; പിടികൂടിയത് 1000 കോടിയുടെ ലഹരിവസ്തുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

വന്‍ ലഹരിവേട്ട; പിടികൂടിയത് 1000 കോടിയുടെ ലഹരിവസ്തുക്കള്‍

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. ഗ്രേറ്റർ നോയ്ഡയിലെ ഒരു വീട്ടിൽ നിന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് ആയിരം കോടിയുടെ ലഹരിവസ്തുക്കൾ. സംഭവത്തിൽ രണ്ട് നൈജീരിയൻ സ്വദേശികളേയും ഒരു ദക്ഷിണാഫ്രിക്കക്കാരനേയും അറസ്റ്റ് ചെയ്തു. 1818 കിലോയോളം വരുന്ന സ്യൂഡോഫെഡ്രിൻ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. ഇവർ താമസിച്ചിരുന്ന വീട് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഈ വീട് വാടകയ്ക്കെടുത്താണ് സംഘം ലഹരിമരുന്ന് നിർമാണം നടത്തിയത്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത സൗത്ത് ആഫ്രിക്കൻ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വീടിനെക്കുറിച്ചും ലഹരി നിർമാണ കേന്ദ്രത്തെക്കുറിച്ചുമുള്ള വിവരം ലഭിച്ചത്. 24.7 കിലോ സ്യൂഡോഫെഡ്രിൻ യുവതിയിൽ നിന്നും പിടികൂടിയിരുന്നു. ഈ മരുന്നിന്റെ നിർമാണകേന്ദ്രമായാണ് വീട് പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സ്യൂഡോഫെഡ്രിൻ ഇത്ര വലിയ തോതിൽ പിടികൂടുന്നത്. Content Highlight: 1,800 Kg Drugs Seized From Noida


from mathrubhumi.latestnews.rssfeed http://bit.ly/2E4OyOF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages