കോട്ടയം: ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം സിഎഫ് തോമസിനെ കണ്ടു. സി.എഫ്. തോമസിനെ പാര്‍ലമെന്ററി നേതാവാക്കണമെന്നും ആവശ്യം. ഈ ആവശ്യവുമുന്നയിച്ച് പാര്‍ട്ടിയുടെ ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ സിഎഫ് തോമസിനെ കണ്ടു.
ചെയര്‍മാര്‍ സ്ഥാനവും പാര്‍ലമെന്ററി നേതൃസ്ഥാനവും വിട്ടുകൊടുക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം. സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ജോസ് കെ മാണി എംപിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ ചെയര്‍മാനെ ഉടന്‍ തന്നെ തീരുമാനിക്കുമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു.
അതേസമയം, മാണി വിഭാഗം നീക്കത്തില്‍ സിഎഫ് തോമസിന് എതിര്‍പ്പുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നിരുന്ന തോമസ് ജോസ് കെ. മാണിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ മടിക്കുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്ന് ജില്ലാ പ്രസിഡന്റുമാരോട് സിഎഫ് തോമസ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്.
കെ.എം. മാണിയുടെ 41ന് ശേഷമാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുക എന്നിരിക്കെ അതിന് മുന്‍പെ രഹസ്യ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ സംഘടനകാര്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ജില്ലാ പ്രസിഡന്റുമാരുടെ പ്രതിനിധി അറിയിച്ചു. ആരെ ചെയര്‍മാന്‍ ആക്കണമെന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
from mangalam.com http://bit.ly/2Hf6kAL
via IFTTT
No comments:
Post a Comment