സുൽത്താൻപൂർ(യു.പി.): ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മേനകാഗാന്ധിയും എതിർസ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം. എസ്.പി.-ബി.എസ്.പി. സീറ്റിൽ മത്സരിക്കുന്ന സോനുസിങിന്റെ അനുയായികൾ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ ബി.ജെ.പി.സ്ഥാനാർഥിയാണ് മേനകാഗാന്ധി. ഇവിടുത്തെ എസ്.പി.-ബി.എസ്.പി. സഖ്യ സീറ്റിൽ മത്സരിക്കുന്ന സ്ഥാനാർഥിയാണ്സോനുസിങ്. സോനുസിങ്ങിന്റെ അനുയായികൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും ഇവിടെ ഇത്തരം ഭീഷണികൾ വിലപ്പോവില്ലെന്നും മേനകാഗാന്ധി ആരോപിച്ചു.തുടർന്ന് മേനകാഗാന്ധിയുടെ ആരോപണം നിഷേധിച്ച് സോനുസിങും എത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്. എന്നാൽ മേനകാഗാന്ധിക്കെതിരേ മുദ്രാവാക്യങ്ങളുയർത്തി സോനുസിങിന്റെ അനുയായികൾ എത്തിയതോടെ ഇരുവരും വാക്കേറ്റം അവസാനിപ്പിച്ച് പിരിയുകയായിരുന്നു. #WATCH: Minor argument between Union Minister and BJPs candidate from Sultanpur Maneka Gandhi and Mahagathbandhan candidate Sonu Singh after Gandhi alleged that Singhs supporters were threatening voters. #LokSabhaElections #Phase6 pic.twitter.com/l2Pn1yCRVO — ANI UP (@ANINewsUP) May 12, 2019 "ഞങ്ങൾ ബൂത്ത് പരിശേധനയ്ക്കായാണ് ഇവിടെ എത്തിയത്. പോളിങ് ബൂത്തിലും സമീപപ്രദേശങ്ങളിലും സമാധാനപരമായി വോട്ടെടുപ്പ് നടക്കുന്നു. എന്നാൽ സോനുസിങ്ങുമായി ബന്ധമുള്ള, ജയിലിൽ നിന്നും ഒളിവിൽപോയ ഒരാൾ വോട്ടർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാവർക്കും സമാധാനമായി അവരുടെ അവകാശമായ വോട്ട് രേഖപ്പെടുത്താൻ സാധിക്കണം"- മേനകാഗാന്ധി പറഞ്ഞു. "മണ്ഡലം മുഴുവൻ തനിക്കൊപ്പമാണ്. മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടാൻ സാധിക്കും. തനിക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്"- സോനുസിങ് പറഞ്ഞു. Content Highlights:Lok Sabha Elections 2019, Bullying Wont Work,Maneka Gandhi Warns Rival
from mathrubhumi.latestnews.rssfeed http://bit.ly/2WEycU2
via
IFTTT
No comments:
Post a Comment