കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗത്തിന്റെ പടയൊരുക്കം; ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗത്തിന്റെ പടയൊരുക്കം; ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യം

കോട്ടയം: കേരള കോൺഗ്രസിൽ മാണിവിഭാഗത്തിന്റെ പടയൊരുക്കം. ജോസ് കെ. മാണിയെ പാർട്ടിയുടെ ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി. ഒമ്പത് ജില്ലാ പ്രസിഡന്റുമാർ ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ മുതിർന്ന നേതാവെന്ന നിലയിൽ പി.ജെ. ജോസഫിന് ചെയർമാൻ സ്ഥാനം ലഭിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഈ നീക്കങ്ങൾ മുന്നിൽക്കണ്ടാണ് മാണി വിഭാഗം കരുനീക്കങ്ങൾ ആരംഭിച്ചത്. ജോസ് കെ. മാണിയെ ചെയർമാനാക്കി, സി.എഫ്. തോമസിനെ പാർലമെന്റി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ പാർട്ടിയിൽ മാണി വിഭാഗത്തിന്റെ ആധിപത്യം ഉറപ്പിക്കാനാകുമെന്നും ഇവർ കരുതുന്നു. മുതിർന്ന നേതാവായ പി.ജെ. ജോസഫിനെ വിമർശിച്ച് കഴിഞ്ഞദിവസം പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മാണി വിഭാഗം പാർട്ടിക്കുള്ളിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്. ചെയർമാൻ സ്ഥാനം, പാർലമെന്ററി നേതൃസ്ഥാനം എന്നിവ ഒരുകാരണവശാലുംവിട്ടുകൊടുക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. അതേസമയം, ഇക്കാര്യത്തിൽ പി.ജെ. ജോസഫ് എന്തുനിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മെയ് 17-ന് ശേഷം കേരള കോൺഗ്രസ് യോഗങ്ങൾ നടക്കാനിരിക്കെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചാൽ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് സൂചന. Content Highlights:internal conflict in kerala congress m, mani fraction needs jose k mani as party chairman


from mathrubhumi.latestnews.rssfeed http://bit.ly/30f93RW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages