ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശത്തില്‍ ട്രോള്‍ പൂരം. വ്യോമാക്രമണം നടത്തിയ ദിവസം കാലാവസ്ഥാ മോശമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആലോചിച്ചെന്നും എന്നാല്‍ മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് നല്ലതെന്നും അത് വിമാനങ്ങളെ ശത്രുക്കളുടെ റഡാറില്‍ നിന്ന് മറയ്ക്കാന്‍ സഹായിക്കുമെന്നും താനാണ് നിര്‍ദേശിച്ചതെന്നായിരുന്നു മോഡി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈ പരാമര്‍ശത്തിനു പിന്നാലെ പ്രമുഖര്‍ ഉള്‍പ്പെടെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദന, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് വിമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്.
മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താനുള്ള റഷാര്‍ സംവിധാനം ദശാബ്ദങ്ങള്‍ക്ക് മുമ്പേ ഉണ്ടെന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. മോഡി ഇപ്പോഴും പഴയ കാലഘട്ടത്തില്‍ നിന്നു പോയതിന്റെ പ്രശ്‌നമാണിതെന്നും അത് മനസിലാക്കുവെന്നും ദിവ്യ മോഡിയെ പരിഹസിച്ചു.
FYI @narendramodi the radar to detect planes,cloud or no cloud has been there for decades. Even for the stealth ones. If not, other country’s planes would be crisscrossing the skies firing away at will 🙄This is what happens when you’re stuck in the past. Get with it Uncle ji. https://t.co/sKYTAmz6jz— Divya Spandana/Ramya (@divyaspandana) May 12, 2019
മോഡിയുടെ വാക്കുകള്‍ ലജ്ജാകരമാണെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. പാക്കിസ്ഥാനി റഡാറുകള്‍ക്ക് മേഘങ്ങളെ മറികടന്ന് വിമാനങ്ങളെ കണ്ടെത്താന്‍ കഴിയില്ല എന്നത് പുതിയ അറിവാണെന്നും ഭാവിയില്‍ വ്യോമാക്രമണങ്ങള്‍ക്ക് ഈ വിവരം ഉപയോഗപ്പെടുത്താമെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
Modi's words are truly shameful. Most importantly, because they insult our Air Force as being ignorant and unprofessional. The fact that he is talking about all this is itself anti-national; no patriot would do this. pic.twitter.com/jxfGmdmlx7— Sitaram Yechury (@SitaramYechury) May 11, 2019
Pakistani radar doesn’t penetrate clouds. This is an important piece of tactical information that will be critical when planning future air strikes. https://t.co/OBHwEJfGSW— Omar Abdullah (@OmarAbdullah) May 11, 2019
"ISRO wasn't ready for the moon mission. The experts had their doubts. I told them to attempt it on the Full Moon Day because then they will have more area to land on. Vidya kasam." - Our scientist PM— Aisi Taisi Democracy (@AisiTaisiDemo) May 12, 2019
from mangalam.com http://bit.ly/2WCOHQD
via IFTTT
No comments:
Post a Comment