ഐ.എൻ.എസ്. വിരാട്: മോദിയുടെ ആരോപണം തെറ്റെന്ന് നാവികസേനാ മുൻ കമാൻഡർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

ഐ.എൻ.എസ്. വിരാട്: മോദിയുടെ ആരോപണം തെറ്റെന്ന് നാവികസേനാ മുൻ കമാൻഡർ

ന്യൂഡൽഹി:ഐ.എൻ.എസ്.വിരാട് രാജീവ്ഗാന്ധി സ്വകാര്യ ടാക്സിപോലെ ദുരുപയോഗംചെയ്തുവെന്ന നരേന്ദ്രമോദിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് മുൻ നാവികസേനാ ചീഫ് അഡ്മിറൽ എൽ. രാമദാസ്. വിരാടിന്റെ മുൻ കമാൻഡിങ് ഓഫീസർകൂടിയാണ് അദ്ദേഹം. പ്രധാനമന്ത്രിയും ഭാര്യയും തിരുവനന്തപുരത്തുനിന്നാണ് ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ കപ്പലിൽ കയറിയതെന്ന് എൽ. രാമദാസ് പറഞ്ഞു. പ്രോട്ടോക്കോൾ നടപടികൾ പൂർത്തിയാക്കിയായിരുന്നു അത്. ദേശീയ ഗെയിംസ് സമ്മാനദാനച്ചടങ്ങിന് മുഖ്യാതിഥിയായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ദ്വീപ് വികസന അതോറിറ്റി യോഗത്തിൽ അധ്യക്ഷതവഹിക്കാൻ രാജീവ് ഗാന്ധിയുടെ ഔദ്യോഗികയാത്രയായിരുന്നു അത്. ലക്ഷദ്വീപിലും അന്തമാനിലും മാറിമാറിയാണ് ഈ യോഗം ചേരുക. ഒരു വിദേശിയും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നില്ല. ദക്ഷിണ നാവിക കമാൻഡിന്റെ കമാൻഡിങ് ഇൻ ചീഫായ താനും ഐ.എൻ.എസ്. വിരാടിലുണ്ടായിരുന്നുവെന്നും എൽ.രാമദാസ് പറഞ്ഞു. എന്നാൽ, ബംഗാരം ദ്വീപിലേക്ക് അവധിക്കാലയാത്രയ്ക്ക് രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും ഐ.എൻ.എസ്. വിരാട് ഉപയോഗിച്ചിരുന്നുവെന്നും നാവികസേനയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നുവെന്നും മുൻ കമാൻഡർ വി.കെ. ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. ആ സമയം താൻ വിരാടിലുണ്ടായിരുന്നുവെന്നും താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി പറയുന്നത് അസത്യം- മുൻ വൈസ് അഡ്മിറൽ മുംബൈ: പ്രധാനമന്ത്രിയായായിരുന്ന സമയത്ത് രാജീവ് ഗാന്ധി ഐ.എൻ.എസ്. വിരാട് സ്വകാര്യ ടാക്സിയായി ഉപയോഗിച്ചു എന്ന് നരേന്ദ്ര മോദി പറഞ്ഞത് അസത്യമെന്ന് റിട്ട.െവെസ് അഡ്മിറൽ ഐ.സി. റാവു. 1987-ൽ മുംബൈയിൽ നാവിക സേന കപ്പൽശാല അഡ്മിറൽ സൂപ്രണ്ടായിരുന്നു അദ്ദേഹം. ഇത്തരം തെറ്റായ വാദങ്ങളിലൂടെ അവർ പറയുന്ന സത്യവും തെറ്റായവിവരങ്ങളായി തോന്നും. രാഷ്ട്രീയക്കാർ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത് മോശമാണ്. വോട്ടർമാരെ ലക്ഷ്യമിട്ടാണത്. വോട്ടർമാർ അത് അവഗണിക്കണം. അന്ന് കപ്പലിലെ ജീവനക്കാർക്കായി രാജീവ് ഗാന്ധി അത്താഴം ഒരുക്കിയിരുന്നു. താൻ രാജീവ് ഗാന്ധിയുടെയോ അദ്ദേഹത്തിന്റെ നയങ്ങളുടെയോ ആരാധകനല്ല. പക്ഷേ, നാവികസേനയെയോ മറ്റ് സംവിധാനങ്ങളെയോ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്- അദ്ദേഹം പറഞ്ഞു. content highlights:Rajiv Gandhi didn't misuse INS Viraat, say retired naval officers


from mathrubhumi.latestnews.rssfeed http://bit.ly/2HbvUXl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages