തിരുവനന്തപുരം: യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നെതർലൻഡ്സിലെത്തി. ആംസ്റ്റർഡാം വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയും മലയാളിസമൂഹം പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിച്ചു. നെതർലൻഡ്സിലെ ഇന്ത്യൻ എംബസി മുഖ്യമന്ത്രി സന്ദർശിച്ചു. താൻ എഴുതിയ 'വാട്ട് കാൻ വി ലേൺ ഫ്രം ദ ഡച്ച്: റീബിൽഡിങ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ്' എന്ന പുസ്തകം അംബാസഡർ വേണു രാജാമണി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഖരമാലിന്യസംസ്കരണം, ഗതാഗതം, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജർമൻ, ഡച്ച് കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. എ.ആർ. എഫ് ട്രാഫിക് സൊല്യൂഷൻസ്, ടി.എൻ.ഒ. ബിഗ് ഡേറ്റാ വാല്യു സെന്റർ, സോന്റ ഗ്ളോബൽ ഇൻഫ്ര തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ചവരെ മുഖ്യമന്ത്രി നെതർലൻഡ്സിലുണ്ടാവും. അവിടെ നദീപരിപാലന പദ്ധതികൾ അദ്ദേഹം സന്ദർശിക്കും. മന്ത്രിമാരുമായി ചർച്ചനടത്തും. content highlights:CM in Netherlands, Pinarayi vijayan
from mathrubhumi.latestnews.rssfeed http://bit.ly/2Yi0LqD
via
IFTTT
No comments:
Post a Comment