ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്ക് രഘുറാം രാജൻ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്ക് രഘുറാം രാജൻ?

ലണ്ടൻ:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) മുൻ മേധാവി രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. ആഗോള വാർത്താ ഏജൻസിയായ 'ബ്ലൂംബെർഗ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനില്ലെന്ന് കഴിഞ്ഞ വർഷം തന്നെ രഘുറാം രാജൻ വ്യക്തമാക്കിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവിലെ ഗവർണർ മാർക്ക് കാർണി ഈ വർഷം വിരമിക്കുന്നതോടെ രഘുറാം രാജൻ ആ സ്ഥാനത്തെത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നേരത്തെ മൻമോഹൻ സിങ് സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം 2013 സെപ്റ്റംബർ മുതൽ മൂന്നു വർഷക്കാലം ആർ.ബി.ഐ. ഗവർണറായിരുന്നു. നരേന്ദ്ര മോദി സർക്കാരുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് ആദ്യ കാലാവധി അവസാനിച്ചതോടെ തന്നെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. ആർ.ബി.ഐ. ഗവർണർ സ്ഥാനം ഒഴിഞ്ഞ ശേഷം ഷിക്കാഗോ ബൂത്ത് ബിസിനസ് സ്കൂളിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. മുമ്പ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) ചീഫ് ഇക്കണോമിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷിക്കാഗോ സർവകലാശാലയിൽ നല്ലൊരു ജോലിയുണ്ടെന്നും ഒരു പ്രൊഫഷണൽ സെൻട്രൽ ബാങ്കറല്ലെന്നുമായിരുന്നു കഴിഞ്ഞ വർഷം അദ്ദേഹം പ്രതികരിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2PUFIHX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages