ജെറ്റിനെ ഏറ്റെടുക്കാൻ ബ്രിട്ടീഷ് വ്യവസായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

ജെറ്റിനെ ഏറ്റെടുക്കാൻ ബ്രിട്ടീഷ് വ്യവസായി

കൊച്ചി:പ്രതിസന്ധിയിൽപ്പെട്ട് പ്രവർത്തനം നിലച്ച സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാൻ ബ്രിട്ടീഷ് വ്യവസായിയായ ജെയ്സൺ അൻസ്വർത്ത് രംഗത്ത്. യു.കെ.യിലെ 'അറ്റ്മോസ്ഫിയർ ഇന്റർ കോണ്ടിെനന്റൽ എയർലൈൻസി'ന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ് അദ്ദേഹം. ജെറ്റിന്റെ നിയന്ത്രണം കൈയാളുന്ന എസ്.ബി.ഐ.ക്ക് ഏറ്റെടുക്കലിന് സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ബിഡ് സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. മറ്റു നിക്ഷേപകരുമായി ചേർന്ന് കൺസോർഷ്യമായാണ് താൻ ബിഡ് സമർപ്പിച്ചിരിക്കുന്നതെന്നും ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, നരേഷ് ഗോയലിന്റെ മകൾ നമ്രത ഗോയൽ ഇക്കാര്യം നിരസിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്സ് ഉൾപ്പെടെ ഏതാനും വിമാനക്കമ്പനികളിൽ കാബിൻ ക്രൂ ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെയ്സൺ.


from mathrubhumi.latestnews.rssfeed http://bit.ly/2vNXq6D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages