അച്ഛനെ ജയിലില്‍ അടച്ചപ്പോള്‍ മകന്‍ പൊട്ടിക്കരഞ്ഞു, വഴക്കടിച്ചിരുന്ന ഭാര്യ മോഹലസ്യപ്പെട്ടു വീണു ; എല്ലാത്തിനും എ പ്ലസ് കിട്ടാത്ത മകനെ പിതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ സ്റ്റേഷനില്‍ വികാരനിര്‍ഭര രംഗങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

അച്ഛനെ ജയിലില്‍ അടച്ചപ്പോള്‍ മകന്‍ പൊട്ടിക്കരഞ്ഞു, വഴക്കടിച്ചിരുന്ന ഭാര്യ മോഹലസ്യപ്പെട്ടു വീണു ; എല്ലാത്തിനും എ പ്ലസ് കിട്ടാത്ത മകനെ പിതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ സ്റ്റേഷനില്‍ വികാരനിര്‍ഭര രംഗങ്ങള്‍

തിരുവനന്തപുരം : എസ്എസ്എല്‍ സി പരീക്ഷയില്‍ എല്ലാറ്റിനും മൂന്ന് വിഷയത്തിന് എ പ്ലസ് നഷ്ടമായതിന് പിതാവ് മകനെ മണ്‍വെട്ടി കൊണ്ടു മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തതിന് പിന്നാലെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്നത് വികാര നിര്‍ഭരമായ രംഗങ്ങള്‍. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനിരുന്ന മാതാവ് കേസെടുത്തതറിഞ്ഞ് മോഹലസ്യപ്പെട്ടു വീണു. മകനാകട്ടെ സ്റ്റേഷനില്‍ കരച്ചിലോട് കരച്ചിലും.

തിരുവനന്തപുരം കിളിമാനൂരിലായിരുന്നു എസ്എസ്എല്‍ സിക്ക് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചില്ല എന്ന കാരണത്താല്‍ മകനെ പിതാവ് മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചത്. എന്നാല്‍ മകനെ കൈയ്ക്ക് പിന്നില്‍ ഒരു തവണ മാത്രമാണ് അടിച്ചതെന്നും ഇക്കാര്യത്തില്‍ മുറിവോ ചതവോ പരിക്കോ ഇല്ല്ലെന്നാണ് സൂചനകള്‍. മകന്റെ പഠനകാര്യത്തില്‍ പിതാവ് സാബു അതീവ ശ്രദ്ധാലുവായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ പ്രതിയായ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ സാബുവുമായി ഭാര്യ നിത്യവും വഴക്കു പിടിച്ചിരുന്നു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്കാന്‍ തയ്യാറായത്. പ്രശ്നം ഇത്രത്തോളം വഷളാകുമെന്ന് കരുതിയുമില്ല. കേസായി ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന്ആയതോടെ കേസ് തള്ളിക്കളയണമെന്ന് ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങി. മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ മകനും കരച്ചിലായി.

എല്ലാ വിഷയത്തിനും മകന്‍ എ പ്ലസ് വാങ്ങുമെന്നാണ് സാബു കരുതിയിരുന്നത്. എന്നാല്‍ മൂന്ന് വിഷയത്തിന് ഗ്രേഡ് കുറഞ്ഞു ​പോയതില്‍ പ്രകോപിതനായ സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിക്കുകയായിരുന്നു. കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്. സാബു മര്‍ദിക്കുന്നതിന്റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ഇതോടെ പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളര്‍ന്ന് വലുതായതെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ പറയുന്നു. മകന്റെ പഠന കാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു സാബു മകന് സമ്മാനമായി ബൈക്ക് വാങ്ങി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്‍ കാണിച്ച അലസതയാകാം മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിയാതെ പോയതെന്ന ചിന്തയാണ് സാബുവിനെ ദേഷ്യം പിടിപ്പിച്ചത്.



from mangalam.com http://bit.ly/2Yg16Kn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages