വിചിത്രമായ പല ആചാരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. പ്രാചീനമായ ആചാരങ്ങളെ ഇന്നും സംരക്ഷിക്കുന്ന ജനതയുമുണ്ട്. ജപ്പാനില്‍ നടക്കുന്ന ഒരു ആഘോഷം വ്യത്യസ്തവും രസകരവുമാണ്. പുരുഷന്‍മാര്‍ മാത്രമാണ് ഈ ആചാരത്തില്‍ പങ്കെടുക്കുക. അതും നഗ്നരായി. അഞ്ഞൂറ് വര്‍ഷത്തിലധികമായി ജപ്പാനില്‍ ഈ ആചാരം നടത്തി വരുന്നുണ്ട്. നിരവധി പേരാണ് കേട്ടറിഞ്ഞും മറ്റും ഈ ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഒക്കയാമയിലെ സൈദൈജി ക്ഷേത്രത്തിന് മുന്നിലായാണ് ഈ ആഘോഷം നടക്കാറുള്ളത്.
നഗ്‌നരായി പുരുഷന്മാര്‍ ദര്‍ശനത്തിനെത്തും. ക്ഷേത്ര പൂജാരി എറിയുന്ന വടി പിടിക്കാന്‍ പുരുഷന്മാര്‍ നഗ്‌നരായി തന്നെ എത്തണം. വടി കൈയ്യില്‍ കിട്ടുന്നവര്‍ക്ക് ആ വര്‍ഷം ഭാഗ്യ ജീവിതം ആയിരിക്കും. നഗ്‌നരായി തന്നെ പൂജാരിക്ക് മുന്നില്‍ പുരുഷന്മാര്‍ വടി എടുക്കാന്‍ എത്തണം. പങ്കെടുക്കുന്ന പുരുഷന്മാര്‍ നാണം മറയ്ക്കാനുള്ള ഒരു തുണ്ട് തുണി മാത്രം ധരിക്കും. ക്ഷേത്രത്തിലെ പൂജാരിയാണ് വടിയെറിഞ്ഞു കൊടുക്കുക. പതിനായിരങ്ങള്‍ ഇത് പിടിക്കാനുള്ള മത്സരം തന്നെ നടത്തും. ആരൊക്കെ വടിയില്‍ പിടിക്കുന്നുവോ അവര്‍ക്ക് ആ വര്‍ഷം ദോഷങ്ങളെ പേടിക്കേണ്ട എന്നാണ് വിശ്വാസം.
കടുത്ത തണുപ്പിനെ അവഗണിച്ചാണ് പതിനായിരങ്ങള്‍ നഗ്നരായി ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ ഭാഗ്യവടി പിടിക്കാനെത്തുന്നുവെന്നതാണ് പ്രത്യേകത. വടി പിടിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം രക്തഗ്രൂപ്പ് കടലാസിലെഴുതി കയ്യില്‍ സൂക്ഷിക്കണം. കാരണം ചിലപ്പോള്‍ ഈ ആഘോഷത്തിനിടയില്‍ അപകടം സംഭവിക്കാറുണ്ട്. ഗുരുതരമായി പരുക്കേല്‍ക്കുകയാണെങ്കില്‍ രക്തം എളുപ്പത്തില്‍ ലഭിക്കാനാണിത്. പുരുഷന്മാര്‍ക്ക് ഈ ചടങ്ങ് സുഗമമായി നടത്താന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ കാഴ്ച്ചക്കാര്‍ക്കും പ്രത്യേക സൗകര്യവും ചെയ്യുന്നു.
from mangalam.com http://bit.ly/2H7Kyyx
via IFTTT
No comments:
Post a Comment