സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണ് കെനിയന്‍ അതിര്‍ത്തിക്ക് അടുത്ത് ടാന്‍സാനിയന്‍ ഗ്രാമമമായ കിതവാസിയിലെ ഗോത്രവിഭാഗമായ കുരിയക്കാര്‍. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇത് അനുവദിക്കപ്പെടുന്നുമുണ്ട്. ആചാരമനുസരിച്ച് പുരുഷന്‍മാരായ അനന്തരാവകാശികളില്ലാത്ത വയോധികയ്ക്ക് യുവതികളെ വിവാഹം കഴിക്കാം. അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുക, സുരക്ഷിതത്വം നേടുക എന്നിവ കൊണ്ടാണ് ഇവര്‍ സ്വര്‍ഗവിവാഹത്തിന് തയാറാകുന്നത്.
സന്തോഷവും സംതൃപ്തിയും കണ്ടെത്തി ജീവിക്കണം. അതുമാത്രമാണ് അവരുടെ ലക്ഷ്യം. പ്രായം കൂടിയ ഒരു സ്ത്രീയും യുവതിയും തമ്മിലുള്ള ബന്ധം ശാരീരികമായ ആകര്‍ഷണത്തിന്റെയോ ഇഷ്ടത്തിന്റെയോ പേരിലല്ല, അക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ്. കുരിയ ഗോത്രത്തിലുള്ള 78 ശതമാനം സ്ത്രീകളും പങ്കാളികളാല്‍ പീഡിപ്പിക്കപ്പെടുന്നവരാണ്. സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായാലും ഇവര്‍ക്ക് ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാനും ഗര്‍ഭിണിയാകാനും സ്വാതന്ത്ര്യമുണ്ട്. വിവാഹം കഴിക്കാതെ ഗര്‍ഭിണിയാകാന്‍ വേണ്ടി മാത്രം പുരുഷന്‍മാരെ സ്വീകരിക്കുന്നവരുമുണ്ട്. ഗര്‍ഭിണിയാകുന്നതോടെ കൂടെയുള്ള പുരുഷനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും.
കുട്ടി ജനിച്ച് കുറച്ചൊന്നു മുതിരുമ്പോള്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങും. അതിനു ശേഷം വീണ്ടും ഗര്‍ഭിണിയാകണമെന്ന് തോന്നുമ്പോള്‍ പുതിയ പുരുഷനെ കണ്ടുപിടിക്കും. അയാളില്‍ നിന്ന് ഗര്‍ഭിണിയായ ശേഷം മറ്റൊരാള്‍. അങ്ങനെ ഈ പ്രക്രിയ തുടരും. ലോകത്ത് ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങുന്നതും ടാന്‍സാനിയയിലെ കുരിയ ഗോത്രത്തില്‍പ്പെട്ട സ്ത്രീകളാണെന്ന് പറയാം. സ്വവര്‍ഗ വിവാഹം അനുവദിച്ചിട്ടില്ലാത്ത രാജ്യമാണ് ടാന്‍സാനിയ.
from mangalam.com http://bit.ly/2YkGKQz
via IFTTT
No comments:
Post a Comment