കായംകുളം: സാമൂഹ്യമാധ്യമങ്ങള്‍ വഴി ഭാര്യമാരെ വെച്ചു മാറിയ സംഭവത്തില്‍ ഭര്‍ത്താവല്ലാതെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച സത്രീയെ ഇതിനായി നിര്‍ബ്ബന്ധിച്ച സ്ത്രീകള്‍ക്കെതിരേയും കേസ്. ഒളിവില്‍ പോയിരിക്കുന്ന ഇവരെ ഉടന്‍ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. കേസില്‍ സ്ത്രീകളെ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലൂം ആരേയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഷെയര്‍ ചാറ്റ് വഴിയായിരുന്നു ഭാര്യമാരെ മാറിയെടുക്കല്‍ നടത്തിയത്. എന്നാല്‍ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യമില്ലെന്ന് യുവതികളില്‍ ഒരാള്‍ അറിയിക്കുകയും പ്രശ്നമാകുകയുമായിരുന്നു. ഇവരെ ഭര്‍ത്താവ് ക്രൂര മര്‍ദ്ദനത്തിന് ഇരയാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരസ്പര കൈമാറ്റത്തിനായി മറ്റ് യുവതികളും തന്നെ സമീപിച്ചെന്നും ഭര്‍ത്താവല്ലാത്ത ഒരാളുമായി കിടക്ക പങ്കുവെയ്ക്കുന്നതില്‍ എതിര്‍പ്പ് പറഞ്ഞപ്പോള്‍ മറ്റുള്ള യുവതികള്‍ നിര്‍ബ്ബന്ധിച്ചതായും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു സ്ത്രീകള്‍ക്കെതിരേയും പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഇത്തരം പരിപാടി പതിവാക്കിയിരുന്ന സംഘത്തിന്റെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ ഭര്‍ത്താക്കന്മാരായാ കിരണ്‍ (35), സീതി (39), ഉമേഷ് (28), ബ്‌ളെസറിന്‍ (32) എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരേ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
from mangalam.com http://bit.ly/2H7JRoV
via IFTTT
No comments:
Post a Comment