മദ്യപിച്ച് ബഹളംവെച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ സ്‌റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

മദ്യപിച്ച് ബഹളംവെച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ സ്‌റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാല്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ആണ് മരിച്ചത്.

കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു.

അതിനിടെ കോട്ടയത്ത് മണര്‍കാട് പോലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കി.

കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും.



from mangalam.com http://bit.ly/2LVh0bW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages