കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ആദിത്യന്റെ ജാമ്യാപേക്ഷയില്‍ കാക്കനാട് ഫസ്റ്റ്ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം തുടരുന്നു. പോലീസ് മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആദിത്യന്‍ മൊഴി നല്‍കി.
തിരിച്ചു ചെന്നാല്‍ ആദിത്യനെ കൊന്നു കളയുമെന്നാണ് പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതായി ആദിത്യന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആദിത്യനും ഇക്കാര്യം മജിസ്‌ട്രേറ്റിനോട് സമ്മതിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആദിത്യനെ കോടതി വൈദ്യ പരിശോധനയ്ക്കായി അയച്ചു. ബന്ധുക്കളും കെസിവൈഎം കാരും ഉള്‍പ്പെടെ അനേകരാണ് കോടതിയില്‍ എത്തിയത്.
പോലീസ് ആദിത്യനെ ക്രൂരമായി മര്‍ദിച്ചെന്ന് ആദിത്യയുടെ പിതാവ് സക്കറിയ വളവില്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തും ആവശ്യപ്പെട്ടിട്ടുണ്ട്.
from mangalam.com http://bit.ly/2VFkAGC
via IFTTT
No comments:
Post a Comment