ചരിത്രം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് പോലും അറിയാത്ത... തിരുവനന്തപുരം നഗരം ഉണ്ടാക്കിയത് രാജാക്കന്മാരാണെന്ന് തള്ളുന്നവര്‍ അറിയാന്‍... ഒരു വൈറല്‍ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ചരിത്രം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് പോലും അറിയാത്ത... തിരുവനന്തപുരം നഗരം ഉണ്ടാക്കിയത് രാജാക്കന്മാരാണെന്ന് തള്ളുന്നവര്‍ അറിയാന്‍... ഒരു വൈറല്‍ കുറിപ്പ്

തിരുവനന്തപുരം നഗരം ഉണ്ടാക്കിയത് രാജാക്കന്മാരാണെന്ന് തള്ളുന്നവര്‍ അറിയാന്‍ എന്ന തരത്തില്‍ ശ്രുതി എസ്.പങ്കജ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...:

തിരുവനന്തപുരം മൊത്തം രാജകുടുംബം ഉണ്ടാക്കിയതാണെന്നും ജനായത്ത ഭരണം വന്നപ്പോള്‍ അവഗണന മാത്രമാണ് എന്നും പറഞ്ഞൊരു തള്ളു വാട്‌സാപ്പിലും ഫേസ്ബുക്കിലും ചരിത്രം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് പോലും അറിയാത്ത ചില വിവരദോഷികള്‍ അജ്ഞത കൊണ്ടും ചിലര് പ്രോപഗണ്ടയുടെ ഭാഗമായും പ്രചരിപ്പിക്കുന്നുണ്ട്. പുസ്തകം എഴുതാനുള്ള മാറ്റര്‍ ഉള്ള സബ്ജക്ട് ആണ് കഴിയും വിധം ചുരുക്കി പറയാം.

ഇന്ന് 36 വയസുള്ള എന്റെ ചെറുപ്പത്തില്‍ അതായതു 80 കളുടെ അവസാനത്തില്‍ അല്ലെങ്കില്‍ 90 കളുടെ തുടക്കത്തില്‍ പോലും ഇന്ന് നഗരത്തിലെ അതിവേഗം വളരുന്ന എന്റെ പ്രദേശമായ ആക്കുളത്തു ഭൂരിപക്ഷം വീടുകളും ഓല മേഞ്ഞ കുടിലുകള്‍ ആയിരുന്നു. എത്രയെങ്കിലും വീടുകളില്‍ കറന്റ് ഇല്ലായിരുന്നു. പല വീടുകളിലും കക്കൂസ് ഇല്ലായിരുന്നു. അന്ന് എന്റെ 'അമ്മ ksrtc ചീഫ് ഓഫീസായ കിഴക്കേകോട്ടയിലെ വര്‍ക്ക് ചെയ്യുമ്പോള്‍ അവധിക്കാലത്തു കുട്ടികളായ ഞങ്ങളെ ഓഫീസില്‍ കൊണ്ട് പോകുമായിരുന്നു.

കിഴക്കേകോട്ടയില്‍ ബസ് ഇറങ്ങി നടന്നു പോകുമ്പോള്‍ മനുഷ്യ വിസര്‍ജം കാലില്‍ പറ്റാതെ സൂക്ഷിച്ചു നടക്കണമായിരുന്നു. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെ പാതയോരങ്ങള്‍ പോലും ആളുകള്‍ മലവിസര്‍ജനം ചെയ്തിരുന്നു എന്നത് ഇന്നത്തെ കുട്ടികള്‍ക്ക് മനസ്സിലാവില്ല.

80 കളുടെ അവസാനം പോലും വീടുകളുടെ അവസ്ഥ പറഞ്ഞല്ലോ. 1901 ലെ സെന്‍സസ് പ്രകാരം തിരുവിതാംകൂറിലെ 545000 വീടുകളില്‍ 4800 ഇല്‍ പരം വീടുകള്‍ മാത്രമാണ് ഓട് മേഞ്ഞതു ഉണ്ടായിരുന്നത്. (<1 %) രാജഭരണത്തില്‍ നാടിന്റെ അവസ്ഥ! 1860 കളില്‍ ഇവിടെ ഗോള്‍ഫ് ക്ലബ് ഉണ്ടായിരുന്നു എന്നോര്‍ക്കണം ബ്രിട്ടീഷുകാര്‍ക്ക് കളിയ്ക്കാന്‍! കുമാരനാശാന്റെ തോന്നക്കലെ ഇപ്പോഴും പ്രിസെര്‍വ് ചെയ്ത വീട് കണ്ടാല്‍ അന്നത്തെ ജീവിത നിലവാരം മനസ്സിലാവും.

അയിത്തജാതിക്കാര്‍ വന്നിറങ്ങും എന്ന് കരുതി 1880 മുതല്‍ 1903 വരെ 23 വര്‍ഷം റയില്‍വേ തിരുവനന്തപുരത്തേക്ക് നീട്ടുന്നത് തടഞ്ഞതും ഇതേ രാജഭരണമാണ് .

അന്യ നാട്ടില്‍ പോയി ഉയര്‍ന്ന റാങ്കോടെ മെഡിസിന്‍ പഠിച്ചു വന്ന ഡോക്ടര്‍ പല്പുവിനോട് തെങ്ങു ചെത്തിയാല്‍ പോരാരുന്നോ എന്ന് ചോദിച്ചതും ഇതേ രാജാക്കന്മാര്‍ തന്നെയാണ്.

തങ്ങളുടെ യജമാനന്മാരായ ബ്രിട്ടീഷുകാരുടെ കല്പന പ്രകാരം കൊച്ചിന്‍ ഹാര്‍ബര്‍ ഉണ്ടാക്കാന്‍ പകുതി മുക്കാല് പൈസയും മുടക്കിയത് ഇതേ തിരുവിതാംകൂര്‍ രാജ ഭരണമാണ് എന്ന് ഇന്നത്തെ പ്രാദേശികവാദികള്‍ മനസ്സിലാക്കണം. FACT അടക്കമുള്ള വാന്‍ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ തന്നെ തിരുവനന്തപുരത്തു സ്ഥാപിക്കാതെ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ ആലുവയില്‍ കൊണ്ട് പോയി സ്ഥാപിച്ചത് തിരുവിതാംകൂര്‍ രാജ ഭരണമാണ് എന്ന് പ്രാദേശിക വാദികള്‍ മനസ്സിലാക്കണം

1901 ല്‍ കേരളത്തിലെ ജനസംഖ്യ തന്നെ കേവലം 64 ലക്ഷമാണ് അപ്പൊ തിരുവിതാംകൂറിലെ ഊഹിക്കാമല്ലോ. അത്രയും കുറഞ്ഞ ജനസംഖ്യ ഉണ്ടായിട്ടും നിത്യ ദാരിദ്ര്യം മാത്രമല്ല ഭക്ഷണത്തില്‍ സ്വയം പര്യാപ്തത പോലും ഇല്ലായിരുന്നു.

അരിക്കൊക്കെ 2 പൈസ ഒക്കെ വിലയുണ്ടായിരുന്ന 1930 കളിലും 40 ഇലുമൊക്കെ പ്രതിവര്‍ഷം 14.5 ലക്ഷം രൂപയ്‌ക്കൊക്കെ ആയിരുന്നു തിരുവിതാംകൂറില്‍ അരിയുടെ ഇറക്കുമതി എന്നറിയുമ്പോള്‍ ഇവിടുത്തെ ഉല്പാദനത്തിന്റെ നില അറിയാം. തിരുവിതാംകൂറിലെ അക്കാലത്തെ ഏറ്റവും വലിയ കള്ളക്കടത്തു സാധനം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും ''അരിയാണ് അത്''. പെരിയാര്‍ തിരുവിതാംകൂറിനെയും കൊച്ചിയെയും അതിരിട്ടു ഒഴുകുന്നു. തിരുവിതാംകൂറില്‍ നിന്ന് പുകയില വള്ളത്തില്‍ കയറ്റി അങ്ങോട്ടും തിരിച്ചു അരി ഇങ്ങോട്ടും. പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷ. 4 -5 കിലോ അരി കയ്യില്‍ വച്ച് തിരുവിതാംകൂര്‍ പോലീസിന്റെ കയ്യില്‍ ഒരാളെ കിട്ടിയാല്‍ അവന്റെ കാര്യം ഇന്ന് ഹാഷിഷ് കടത്തുന്നവന്റെ അവസ്ഥ പോലെയായിരുന്നു.

അരുവാമൊഴി വഴി തെക്കോട്ടു ഒരു കാളവണ്ടി വണ്ടി വഴിയാണ് 19 ആം നൂറ്റാണ്ടിന്റെ അവസാനം പോലും ഇവിടെ ഉണ്ടായിരുന്നത്.

ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ ഒരുതരത്തിലും ഇന്ത്യയില്‍ ചേരില്ല എന്ന് കടുംപിടിത്തം പിടിച്ചു നിന്ന അഞ്ചോ ആറോ നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു തിരുവിതാംകൂര്‍. ഒടുവില്‍ ഗതികേട്ട് ഇന്ത്യയില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ പോലും അനക്‌സെയ്ഷനിലെ ഇന്ത്യ രാജ്യത്തോട് കൂറ് പുലര്‍ത്തും എന്ന ഭാഗം അംഗീകരിക്കാന്‍ വലിയ മടിയാരുന്നു തങ്ങള്‍ക്കു പദ്മനാഭസ്വാമിയോട് മാത്രമേ കൂറുള്ളൂ എന്നും പറഞ്ഞു. ബ്രിട്ടീഷുകാരെ താങ്ങി നടന്നവരാണ് എന്നോര്‍ക്കണം.

ജനങ്ങള്‍ക്ക് ഉപകാരപ്പെട്ട പലകാര്യങ്ങളും ചെയ്തതതു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം, ദേവദാസി സമ്പ്രദായം നിരോധിച്ചത്, ക്ഷേത്രത്തിനു മുന്നിലുള്ള വഴികള്‍ നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തതു, വിമന്‍സ് കോളേജ സ്ഥാപിച്ചത്, മൃഗബലി നിര്‍ത്തിയത്, വൈദ്യുതി വിതരണത്തിന് പവര്‍ ഹൗസ് തുടങ്ങിയത്, ജലവിതരണത്തിനു അരുവിക്കര ഡാം കെട്ടുകയും ജലവിതരണത്തിനു സിസ്റ്റം സ്ഥാപിച്ചത് ഒക്കെ രാജാവില്ലാതിരുന്ന 6 വര്‍ഷക്കാലം റീജന്റ് ആയിരുന്ന മഹാറാണി സേതുലക്ഷ്മി ഭായ് ആണ്. റീജന്റ് ആയ മഹാറാണി സേതുലക്ഷ്മി ഭായ് നാട് ഭരിച്ച 6 വര്‍ഷം തിരുവിതാംകൂറില്‍ 28 % വളര്‍ച്ചയാണ് ഉണ്ടായതു.അവരെ രാജകുടുംബം ഒട്ടങ്ങീകരിച്ചിട്ടും ഇല്ല.

എഴുതാനാണേല്‍ ഒരുപാടുണ്ട്. എന്നാല്‍ ചരിത്രത്തേ വിലയിരുത്തുമ്പോള്‍ ചരിത്രഘട്ടം പരിഗണിക്കണം. അത് കൊണ്ട് തന്നെ ചരിത്ര പുരുഷന്മാരെ ഇന്നത്തെ കാലത്തു നിന്ന് നോക്കി കാണുമ്പോള്‍ വി ഹാവ് റ്റു ബി കൈന്‍ഡ്. അത് കൊണ്ട് തന്നെ നാട് വാണ പഴമക്കാരോട് contempt അശേഷമില്ല. എന്നാല്‍ ഇല്ലാത്ത ഭൂതകാല കുളിരില്‍ അഭിരമിച്ച് ജനായത്ത വ്യവസ്ഥയെ അപ്പാടെ തള്ളിക്കളയുന്ന ഇന്നത്തെ ചില വിവരദോഷികള്‍ക്ക് മനസ്സിലാവാന്‍ വേണ്ടിയാണു ഇത്രയും ചുരുക്കി എഴുതിയത്.



from mangalam.com http://bit.ly/2WetlMl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages