ഏറെ നാളത്തെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലിരിക്കുന്ന ഒരു മകനും, മകന്റെ ആഗ്രഹം സഫലമാക്കി നല്‍കിയ ഒരു അച്ഛനുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. അച്ഛന്‍ ഓടിക്കുന്ന ദീര്‍ഘ ദൂര കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രചെയ്യണമെന്ന മകന്റെ ആഗ്രഹമാണ് അച്ഛന്‍ സാധിച്ചു നല്‍കിയത്.
എന്നെ ഒരു യാത്രയ്ക്ക് കൊണ്ടു പോകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് ഈ യാത്രയുടെ തുടക്കവും. കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ എക്‌സപ്രസ്സിന്റെ ഡ്രൈവറായ സന്തോഷ് കുട്ടനാണ് തന്റെ മകന്‍ അപ്പൂസിനേയും ജോലിക്കൊപ്പം കൂട്ടിയത്.
അച്ഛന്‍ ഓടിക്കുന്ന ബസ്സില്‍ യാത്ര ചെയ്യണം എന്ന അപ്പൂസിന്റെ യാത്രയ്ക്ക് ഏറെ നാളത്തെ പഴക്കമുണ്ട്. തിരക്കുമൂലം അത് നീണ്ടുപോകുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകാനിറങ്ങിയപ്പോള്‍ ആവശ്യപ്പെടാതെ തന്നെ സന്തോഷ് അപ്പൂസിനെ യാത്രയ്ക്കായി വിളിക്കുകയായിരുന്നു. കേള്‍ക്കേണ്ട താമസം യാത്ര പോകുന്നതിനായി ചേര്‍ത്തുവെച്ചിരുന്ന തന്റെ കൊച്ചുസമ്പാദ്യവും സ്‌കൂള്‍ ബാഗില്‍ വസ്ത്രവും വെള്ളവുമായി അപ്പൂസ് ഇറങ്ങുകയായിരുന്നു.
അച്ഛനോടിക്കുന്ന ബസ്സില്‍ ടിക്കറ്റ് എടുക്കാന്‍ വന്ന കണ്ടക്ടറുടെ മുന്നിലേക്ക് അപ്പൂസ് തന്റെ സമ്പാദ്യം നല്‍കുകയായിരുന്നു. എന്നാല്‍ അപ്പൂസിന്റെ യാത്ര കണ്ടക്ടര്‍ മാമന്റെ വകയാണെന്ന് പറഞ്ഞ് അദ്ദേഹം ടിക്കറ്റ് മുറിച്ചു നല്‍കുകയായിരുന്നു.
ചങ്ങനാശ്ശേരിയില്‍ നിന്ന് ബസുമായി എത്തുന്ന ഡ്രൈവറിന്റെ ഡ്യൂട്ടി പാലക്കാട് അവസാനിക്കും. അതിനുശേഷം മറ്റൊരു ഡ്രൈവറാണ് ബസുമായി വേളാങ്കണ്ണിയിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ അടുത്ത ദിവസം പകല്‍ മുഴുവന്‍ അപ്പുവും അച്ഛനും പാലക്കാട് നഗരമൊന്ന് കറങ്ങി.
അന്ന് പുലര്‍ച്ചെ 1 30 ഓടെ വേളാങ്കണ്ണിയില്‍ നിന്നു പാലക്കാട് എത്തിയ ബസില്‍ വീണ്ടും അപ്പൂസിന്റേയും അച്ഛന്റേയും മടക്കയാത്ര ആരംഭിച്ചു.
[IMG]
from mangalam.com http://bit.ly/2VWB8y5
via IFTTT
No comments:
Post a Comment