ലണ്ടൻ: ജോലിയിൽനിന്ന് പുറത്താക്കിയിലുള്ള പക തീർക്കാൻ ഇന്ത്യക്കാരനെ പാകിസ്താൻ സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. ലണ്ടനിലാണ് സംഭവം. സൂപ്പർ മാർക്കറ്റിൽ മാനേജറായി ജോലി ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശി നദീം ഉദിൻ ഹമീദ് മുഹമ്മദ്(24) ആണ് കൊല്ലപ്പെട്ടത്. ഇയാളെ സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിൽ വെച്ച് അകിബ് പർവേശ് (26) കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് മറ്റു ജീവനക്കാരൻ ആരുമില്ലാത്ത സമയത്തായിരുന്നു ആക്രമണം. ലണ്ടനിലെ പ്രമുഖ സൂപ്പർമാർക്കറ്റിലെ മാനേജരായ നദീമിന്റെ കീഴിലാണ് അകിബ് ജോലി ചെയ്തിരുന്നത്. അകിബിന്റെ ജോലിയിൽ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇതോടെ കമ്പനി നിർദ്ദേശപ്രകാരം നദീം വിശദീകരണം തേടി. അകിബ് തുടർന്നും ജോലിയിൽ പുരോഗതി കാണിക്കാത്തതിനെ തുടർന്ന് ഇയാളെ പുറത്താക്കി. ഇതിൽ പ്രകോപിതനായ അകിബ് നദീമിനെ കൊല്ലുകയായിരുന്നു. കുത്തേറ്റ നദീമിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പാണ് നദീമിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഏഴുമാസം ഗർഭിണിയാണ്. മാതാപിതാക്കളും ഭാര്യയും നദീമിനോടൊപ്പം ലണ്ടനിലാണ് താമസം. Content Highlight: Sacked From Job, Pakistani Man Killed Indian manger
from mathrubhumi.latestnews.rssfeed http://bit.ly/2Ypr52d
via
IFTTT
No comments:
Post a Comment