കോട്ടയം: പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമായിരിക്കെ മാണിവിഭാഗത്തിന്റെ നിർദേശങ്ങളെ തള്ളി പി.ജെ. ജോസഫ്. ജോസ് കെ. മാണിചെയർമാനാകണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടില്ലെന്നും ഒരുവിഭാഗത്തിന് മാത്രം എല്ലാസ്ഥാനങ്ങളും നൽകണമെന്ന ആവശ്യം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. അതേസമയം, സി.എഫ്. തോമസ് ചെയർമാനാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിച്ഛായയിൽ വന്ന വിവാദലേഖനത്തെയും പി.ജെ. ജോസഫ് തള്ളിപ്പറഞ്ഞു. ബാർക്കോഴ ആരോപണത്തിൽ മാണിക്ക് പിന്നിൽ യു.ഡി.എഫ്. ഒറ്റക്കെട്ടായി നിന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതിനിടെ, പാർട്ടി ചെയർമാനെ ഉടൻ തീരുമാനിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. ആര് ചെയർമാനാകണമെന്നത് സംബന്ധിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണിയെ പാർട്ടി ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് ജില്ലാ പ്രസിഡന്റുമാർ രംഗത്തെത്തിയതോടെയാണ് കേരള കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമായത്. പാർട്ടി ചെയർമാൻ സ്ഥാനവും പാർലമെന്ററി നേതൃസ്ഥാനവും തങ്ങൾക്ക് ലഭിക്കണമെന്നാണ് മാണിവിഭാഗത്തിന്റെ ആവശ്യം. ഒമ്പത് ജില്ലാ പ്രസിഡന്റുമാർ ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ മുതിർന്ന നേതാവെന്ന നിലയിൽ പി.ജെ. ജോസഫിന് ചെയർമാൻ സ്ഥാനമോ പാർലമെന്ററി നേതൃസ്ഥാനമോ ലഭിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഈ നീക്കങ്ങൾ മുന്നിൽക്കണ്ടാണ് മാണി വിഭാഗം കരുനീക്കങ്ങൾ ആരംഭിച്ചത്. ജോസ് കെ. മാണിയെ ചെയർമാനാക്കി, സി.എഫ്. തോമസിനെ പാർലമെന്റി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ പാർട്ടിയിൽ മാണി വിഭാഗത്തിന്റെ ആധിപത്യം ഉറപ്പിക്കാനാകുമെന്നും ഇവർ കരുതുന്നു. Content Highlights:internal conflict in kerala congress m, pj joseph and jose k mani response
from mathrubhumi.latestnews.rssfeed http://bit.ly/2HjiLvr
via
IFTTT
No comments:
Post a Comment