മുനമ്പം മനുഷ്യക്കടത്ത്‌: ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

മുനമ്പം മനുഷ്യക്കടത്ത്‌: ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

Photo: Twitter/@INTERPOL_HQ കൊച്ചി: മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ജനുവരിയിൽ മുനമ്പത്തുനിന്ന് ബോട്ടിൽ പുറപ്പെട്ടവർ സുരക്ഷിതരായി ഏതെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തുന്നതിനാണ് സംസ്ഥാന പോലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. ബോട്ടിൽ പോയതായി കരുതുന്ന 243 പേരിൽ നൂറുപേരുടെ ചിത്രങ്ങൾ ശേഖരിച്ചാണ് പോലീസ് ഇന്റർപോളിന് കൈമാറിയത്.ദയാമാതാ എന്ന ബോട്ടിലായിരുന്നു ഇവർ മുനമ്പത്തുനിന്ന് യാത്ര തിരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. എന്നാൽ നേരത്തെ സംശയിച്ചതുപോലെ ഇവർ ഓസ്ട്രേലിയയിലോ ന്യൂസിലാൻഡിലോ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിപുലമായ തിരച്ചിലിനുവേണ്ടി ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. നിലവിൽ കേസിൽ പ്രതിചേർക്കാത്തവരും അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നവരുമായ വ്യക്തികളെ കണ്ടെത്തുന്നതിനാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇന്റർപോളിന്റെ അംഗരാജ്യങ്ങളിൽ എവിടെയെങ്കിലും ഇവർ എത്തിയിട്ടുണ്ടെങ്കിൽ തിരിച്ചറിയുന്നതിനാണ് ഫോട്ടോകളും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്. മുനമ്പത്തുനിന്നു പോയവർ നേരത്തെ ആഫ്രിക്കൻരാജ്യമായ അൾജീരിയയിൽ എത്തിയെന്ന് സൂചന ലഭിച്ചിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ അന്വേഷണ പ്രകാരം ഇത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. content highlights:interpol releases blue corner notice in connection with Munambam human trafficking case


from mathrubhumi.latestnews.rssfeed http://bit.ly/30raMnw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages