സംഘപരിവാറും റെഡി ടു വെയ്റ്റുകാരും തമ്മില്‍ വെടിനിര്‍ത്തല്‍, ശബരിമല വിഷയത്തില്‍ ഇനി വിഴുപ്പലക്കലില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

സംഘപരിവാറും റെഡി ടു വെയ്റ്റുകാരും തമ്മില്‍ വെടിനിര്‍ത്തല്‍, ശബരിമല വിഷയത്തില്‍ ഇനി വിഴുപ്പലക്കലില്ല

തിരുവനന്തപുരം: ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് സംഘപരിവാറിലുണ്ടായ പൊട്ടിത്തെറികൾക്ക് വെടിനിർത്തൽ. സമൂഹമാധ്യമങ്ങളിൽ കൂടി മറനീക്കി പുറത്തുവന്ന ഭിന്നത കൂടുതൽ വലുതാകുന്നതിന് മുമ്പെ ആർഎസ്എസ് ഇടപെട്ട് ഒത്തുതീർപ്പിന് വഴിയൊരുക്കി. ശബരിമല കർമസമിതി നേതൃത്വവും റെഡി ടു വെയ്റ്റ് സംഘങ്ങളും തമ്മിലുള്ള പോരിന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പ് നടന്നത്. കേരളത്തിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരിക്കുംശബരിമല കർമസമിതി നേതാവ് കെ.പി ശശികലയ്ക്കും എതിരെ റെഡി ടു വെയ്റ്റ് പ്രവർത്തകർ പോർവിളി തുടങ്ങിയത്. ആർ.ഹരി ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചർച്ചകൾ. തുടക്കം മുതലെ ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂല നിലപാടായിരുന്നു ആർ. ഹരി അടക്കമുള്ള നേതാക്കൾക്ക്. ഇതിൽ റെഡി ടു വെയ്റ്റ് പ്രവർത്തകർക്കുള്ള അസംതൃപ്തിയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് കാരണമായത്. പിന്നാലെ തന്ത്രിമാരുമായും ആചാര്യന്മാരുമായും ആലോചിച്ച് ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്താമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു കൂടി പറഞ്ഞതോടെ ഭിന്നത രൂക്ഷമായി. പരസ്പരമുള്ള പോർവിളികൾ ഫെയ്സ്ബുക്കിൽ രൂക്ഷമായതോടെ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ആർഎസ്എസ് നേതൃത്വം ഇടപെടുകയായിരുന്നു. റെഡി ടു വെയ്റ്റ് സംഘത്തിലെ ശങ്കു ടി. ദാസ്, പദ്മ പിള്ള എന്നിവർ അടങ്ങുന്നവർ ഒരു വശത്തും ആർഎസ്എസുമായി നേരിട്ടു ബന്ധമുള്ളവർ മറുവശത്തും ആക്രമണവും പ്രതിരോധവുമായി അണിനിരന്നു. ഇത് പൊതുചർച്ചയായതോടെ ചിദാനന്ദപുരിയും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും സമവായ ചർച്ചയ്ക്ക് മുൻകൈയെടുക്കുകയായിരുന്നു. ആചാര സംരക്ഷണത്തിനും ഹൈന്ദവ ഏകീകരണത്തിനും സുശക്തമായ ബാന്ധവമുണ്ടാകണമെന്ന് ചർച്ചയിൽ ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഒരേ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന വ്യക്തികളും സംഘടനകളും തമ്മിൽ ഐക്യമുണ്ടാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതോടെയാണ് സമവായത്തിന് വഴിതെളിഞ്ഞത്. ശബരിമല വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നവർ വിധി വന്നതിന് ശേഷം ആചാര സംരക്ഷണത്തിനായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഇപ്പോൾ ഭിന്നാഭിപ്രായമില്ലെന്നും കെ.പി. ശശികല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. Content Highlights:Sabarimala Women Entry Protest- RSS group and ready to wait in reconciliation


from mathrubhumi.latestnews.rssfeed http://bit.ly/2HiQHqE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages