തൃശ്ശൂര്‍ പകല്‍പ്പൂരം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

തൃശ്ശൂര്‍ പകല്‍പ്പൂരം തുടങ്ങി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള പകൽപ്പൂരം ആരംഭിച്ചു. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ ശ്രീമൂലസ്ഥാനത്തേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങി. പൂരദിവസത്തിനു സമാനമായി കുടമാറ്റവും പകൽവെടിക്കെട്ടും അൽപസമയത്തിനുള്ളിൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ ശ്രീമൂലസ്ഥാനത്ത് മുഖാമുഖം നിന്ന് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഇത്തവണത്തെ പൂരത്തിന് സമാപനമാകും. തൃശ്ശൂരുകാരുടെ പൂരമെന്നാണ് പകൽപ്പൂരം അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ തൃശ്ശൂർ നഗരവാസികളും ജില്ലക്കാരുമാണ് പകൽപ്പൂരം ആസ്വദിക്കാൻ കൂടുതലായും എത്തുക. ഈ പതിവ് ഇക്കുറിയും തെറ്റിയിട്ടില്ല. നിരവധിയാളുകളാണ് പൂരനഗരിയായ തേക്കിൻകാട് മൈതാനിയിലേക്ക് എത്തിയിട്ടുള്ളത്. പകൽപ്പൂരത്തിന്റെ ഭാഗമായുള്ള പാണ്ടിമേളവും ആരംഭിച്ചിട്ടുണ്ട്. പെരുവനം കുട്ടൻ മാരാരാണ് പാറമേക്കാവിന്റെ മേളത്തിന് പ്രമാണിത്തം വഹിക്കുന്നത്. തിരുവമ്പാടി വിഭാഗത്തിന് കിഴക്കൂട്ട് അനിയൻ മാരാരും പ്രമാണിത്തം വഹിക്കുന്നു. content highlights:thrissur pakalpooram


from mathrubhumi.latestnews.rssfeed http://bit.ly/2VC3JJE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages